കാലം മാറി, സിനിമയില്‍ ചാന്‍സ് ചോദിച്ച് വരുന്ന പെണ്‍കുട്ടികളെ പേടിയാണ്, അടുക്കാറില്ല; ടിനി ടോം
സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ട്രോളുകളോട് നടന്‍ ടിനി ടോം. നമ്മളൊരു കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് പറയുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര്‍ ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ടിനി ടോം പറഞ്ഞു. പണ്ടൊരിക്കല്‍ കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും ടിനി ടോം വ്യക്തമാക്കി.
ആ ഓഡിയോ ക്ലിപ് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ തനിക്കറിയാമെന്നും, ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണെന്നും. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നെന്നും ടിനി ടോം പറയുന്നു. താന്‍ ആ കുട്ടിയെ വിളിച്ച് വിശദീകരിച്ച ഒരു കാര്യമുണ്ട്… പാവപ്പെട്ട മിമിക്രിക്കാര് ജീവിക്കുന്നത് ഈ പണം കൊണ്ടാണ്. എനിക്ക് വേണ്ടിയല്ല ഞാന്‍ ഇത് ആവശ്യപ്പെട്ടത്. ഒന്നാമതേ അന്ന് വെള്ളപ്പൊക്കമൊക്കെ കഴിഞ്ഞ് ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അത് ബോഡി ഷെയ്മാണെന്നൊക്കെ പറഞ്ഞ് എന്റെ സഹോദരങ്ങളെ വേദനിപ്പിച്ചാല്‍ എനിക്ക് വിഷമം വരും. എന്നാല്‍ താന്‍ നല്ല രീതിയില്‍ പറഞ്ഞതൊന്നും ഇടാതെ ഇത് മാത്രം എടുത്ത് ഇട്ടു. ഇത് തന്നെയാണ് സ്ഥിരം സംഭവിക്കുന്നത് ടിനി ടോം പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടികള്‍ ചാന്‍സ് ചോദിച്ച് വന്നാല്‍ പ്രത്യേകിച്ച് താന്‍ അകലം പാലിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുകയാണ്. ഇന്നത്തെ കാലഘട്ടം മാറിയെന്നും, സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ തനിക്ക് പേടിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ താന്‍ ആരോടും അടുക്കാറില്ല. എന്നാല്‍ അങ്ങനെ ചെയ്താല്‍ പറയും തനിക്ക് ജാഡ ആണെന്ന്.
അതുപോലെ, താന്‍ സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ തന്നെ ചാണകം എന്നും, അല്ലെങ്കില്‍ സംഘി എന്നുമൊക്കെ വിളിക്കും. എന്നാല്‍ തനിക്ക് സുരേഷേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്‍ ഇഷ്ടമാണ്. ഞാനൊരു സംഘിയോ കമ്മിയോ കൊങ്ങിയൊ ഒന്നുമല്ല. നല്ലത് ചെയ്യുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍. ഹിന്ദു ആകുന്നതും ക്രിസ്ത്യാനി ആവുന്നതും നമ്മുടെ ചോയിസ് അല്ലല്ലോ. ആക്സിഡന്റ്ലി നമ്മള്‍ ജനിച്ചു പോകുന്നതാണ്. പിന്നെ എന്തിനാണ് ഈ വേര്‍തിരിവുകള്‍ ടിനിന ടോം ചോദികക്കുന്നു.