പുതുമുഖങ്ങളെ വച്ച് നൂറുമേനിവിജയം കൊയ്തവർ വീണ്ടുമെത്തുന്നു..!! ; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥപറയാൻ..
സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയത്തിന്റെ ചേരുവകൾ എല്ലാം ചേർത്ത് 2019ൽ ഇറങ്ങിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനാകന്മാരായി എത്തിയ സിനിമ വൻ വിജയമായിരുന്നു. ആ വിജയ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരികയും സൂര്യയുടെ ജയ് ഭീം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒപ്പം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ആഗസ്റ്റ് 5നാണ് തീയേറ്ററുകളിൽ എത്തുക.
വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോന് ടി. ജോണ്‍ തന്നെയാണ്. മാത്രമല്ല ഡിനോയ് പോലോസാണ് കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയത്.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് അദീഫ് മുഹമ്മദാണ്.
എഡിറ്റർ- ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈൻ- ശങ്കരന് എ.എസ്, സിദ്ധാര്ത്ഥന്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊര്‍ണൂര്‍, ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍, കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്- സിനൂപ് രാജ്,
പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കളറിസ്റ്റ്-ഷണ്മുഖ പാണ്ഡ്യന് എം., സ്റ്റിൽസ്- വിനീത് വേണുഗോപാലന്‍, ഡിസൈൻ- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പി.ആർ.ഒ. – എ.എസ്. ദിനേശ് തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്ലർ മോഹൻലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത്. വീണ്ടും ഒരു പ്രണയകഥയുമായി എത്തുമ്പോൾ ആ പ്രണയം ഏത് രീതിയിൽ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളമുള്ള വെല്ലുവിളി. ചെറിയ ഹൈപ്പിൽ വന്ന് വൻവിജയമായ തണ്ണീർമത്തൻ ദിനങ്ങൾ മലയാള സിനിമയെ യഥാർത്ഥത്തിൽ ഞെട്ടിച്ചതാണ്. ആ ഒരു മഹാവിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും പ്രേക്ഷകരും.