സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ആറാം നാൾ ” ഗാനം ; ട്രെൻഡിംഗ് ലിസ്റ്റിലേക്ക്..
1 min read

സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ആറാം നാൾ ” ഗാനം ; ട്രെൻഡിംഗ് ലിസ്റ്റിലേക്ക്..

നവാഗതനായ കിരൺ ആന്റണി ഡിനോയ് പൗലോസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ആറാം നാൾ ‘ എന്ന ഗാനം സത്യം ഓഡിയോസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. വിപിൻ ലാൽ, മീര ജോണി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് പാടിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് . സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ എന്ന വിഡിയോയും ‘ഒറ്റമുണ്ട്’ ഗാനവും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടും എന്ന കാര്യത്തിൽ സംശയമില്ല.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വിശുദ്ധ മെജോ’ ഈ വെള്ളിയാഴ്ച തിയേറ്ററിലേക്ക് എത്തുകയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസ് തന്നെയാണ്. ജയ് ഭീം എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ലിജോ മോൾ കേന്ദ്ര കഥാപാത്രം ആകുന്നു എന്ന പ്രത്യേകതയും ഈ ഒരു ചിത്രത്തിനുണ്ട്. മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രമാണ് വിശുദ്ധ മെജോ . ഛായാഗ്രണം ജോമോന്‍ ടി ജോൺ . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടാണ് . ചിത്രം തിയേറ്ററിൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിലെ പുതിയ ഗാനം കൂടി റിലീസ് ആയതിനു ശേഷം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ആണെങ്കിൽ പോലും ഈ സിനിമ കുടുംബ സമേതം തീയറ്ററിൽ പോയി ആഘോഷമാക്കാൻ കഴിയുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. വെള്ളിയാഴ്ച തീയേറ്ററിൽ എത്താൻ പോകുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റർടൈനർ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.