വിവാഹത്തിന് പണം തന്ന് സഹായിച്ച മമ്മൂട്ടിയോട് വിവാഹത്തിന് വരരുതെന്ന് കർശനമായി ശ്രീനിവാസൻ പറയാനുള്ള കാരണം ഇതാണ്.
മലയാള സിനിമയുടെ അഭിമാനമാണ് എന്നും ശ്രീനിവാസൻ എന്നുപറയുന്നത്. നടനായും തിരകഥാകൃത്തായും ഒക്കെ മലയാള സിനിമയിൽ പകരക്കാരില്ലാതെ നിലനിൽക്കുന്ന നടൻ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ഇപ്പോൾ രോഗബാധിതനായി ചികിത്സയിലും വിശ്രമത്തിലും ഒക്കെയാണ്. അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചില വാർത്തകൾ ഒരു സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 1984 ആയിരുന്നു ശ്രീനിവാസന്റെ വിവാഹം. വിവാഹസമയത്ത് മമ്മൂട്ടി അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരു ചാനൽ പരിപാടിയെ കുറിച്ചൊക്കെ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്. ആരെയും ക്ഷണിക്കുന്നില്ല രജിസ്റ്റർ ഓഫീസിൽ വച്ചാണ് വിവാഹം എന്ന്. ഇന്നസെന്റിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഒരു 400 രൂപ നൽകി. ഇന്നത്തെ പോലെ ഒന്നുമല്ല അന്നത്തെ 400 രൂപ എന്ന് പറഞ്ഞാൽ അതിനു വലിയ വിലയാണ്. ഇത് എങ്ങനെ സംഘടിപ്പിച്ചു എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് ഭാര്യയുടെ വള വിറ്റു എന്നായിരുന്നു. ആ പണം കൊണ്ട് വധുവിനുള്ള സാരിയൊക്കെ അന്ന് വാങ്ങുകയാണ് ചെയ്തത്. അതിരാത്രം സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ താൻ ക്ഷണിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ എന്നത് കണ്ണൂർ ആണ്. മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടൽ മുറിയുടെ വാതിൽ തുറന്നതും ഞാൻ പറഞ്ഞു നാളെ എന്റെ വിവാഹമാണ്. എനിക്കൊരു 2000 രൂപ വേണമെന്ന്.
രജിസ്റ്റർ വിവാഹം ആണ്. ആരെയും ക്ഷണിക്കുന്നില്ലന്ന് ഞാൻ മമ്മൂട്ടിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു കല്യാണത്തിന് ഞാനും വരുമെന്ന്. അത് കേട്ടപ്പോൾ ഞാൻ പറഞ്ഞു കല്യാണത്തിന് വരരുത്. കല്യാണത്തിന് അദ്ദേഹം വരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഞാൻ വീണ്ടും പറഞ്ഞു ആരും അറിയാതെ രജിസ്റ്റർ ചെയ്യാനാണ് പ്ലാൻ. എന്നെ ഇവിടെ ആർക്കും അറിയില്ല. പക്ഷേ നിങ്ങൾ അങ്ങനെയല്ല അറിയപ്പെടുന്ന ഒരു താരം അല്ലേ.? നിങ്ങൾ വന്നാൽ സംഭവം എല്ലാവരും അറിയും. അതുകൊണ്ട് വരരുത്. എന്നാൽ വരുന്നില്ല എന്നും ശ്രീനിവാസൻ പറയുന്നുണ്ടായിരുന്നു. ഒരു ക്രിസ്ത്യാനി തന്ന 400 രൂപ, മുസ്ലിം ആയ മമ്മൂട്ടി തന്ന 2000 രൂപ. ഹിന്ദുവായ പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ സ്വർണ്ണ താലി. ഇങ്ങനെയായിരുന്നു തന്റെ വിവാഹം എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ആ വാക്കുകൾ ശ്രീനിവാസൻ പറഞ്ഞ നിമിഷം തന്നെ വേദിയിലിരുന്ന എല്ലാവരും കൈയ്യടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു ചാനൽ പരിപാടിയിൽ മതസൗഹാർദ്ദത്തെ കുറിച്ച് സംസാരിച്ചപ്പോൾ ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചത്. ഈ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പോലും ശ്രെദ്ധ നേടി.