2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍…. മമ്മൂക്കയുടെ രാജമാണിക്യത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍
1 min read

2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍…. മമ്മൂക്കയുടെ രാജമാണിക്യത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൊയ്തത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാര്‍, രഞ്ജിത്ത്, ഭീമന്‍ രഘു, സലീംകുമാര്‍, പദ്മപ്രിയ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയിട്ട് 17 വര്‍ഷമായിരിക്കുകയാണ്. ഈ അവസരത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കോമഡി, ആക്ഷന്‍, ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ് എല്ലാത്തിലും അതുവരെ കാണാത്ത മമ്മൂക്ക, അസാമാന്യ വഴക്കത്തോടെ ഓരോ ഫ്രയിമിയിലും മമ്മൂക്ക പൂണ്ടു വിളയാടിയ ചിത്രം. ഒരു പുതുമുഖ സംവിധായാകാനോടൊപ്പം ചേര്‍ന്ന് മലയാള സിനിമയിലെ നാളത് വരെയുള്ള എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ മമ്മൂക്കയുടെ ഒറ്റയാന്‍ വിജയത്തിനു രാജമാണിക്യത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍. ഹേറ്റേഴ്സ് ഇല്ലാത്ത മമ്മൂട്ടി കഥാപാത്രം. വിമര്ശകരുടെ പോലും വായടപ്പിച്ചു കളഞ്ഞ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് തന്നെ ആയിരുന്നു ചിത്രത്തിന് ഈ വിജയമൊരുക്കിയതും.

2005 നവംബര്‍ 3 നു കേരളത്തിലെ 43 കേന്ദ്രങ്ങളില്‍ തേരോട്ടം തുടങ്ങിയ രാജമാണിക്യം മോളിവുഡ് ബോക്‌സ് ഓഫീസില്‍ പുതു ചരിത്രം തന്നെ സൃഷ്ടിച്ചു.. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും അധികം എക്‌സ്ട്രാ ഷോസുകള്‍ കളിച്ച ചിത്രം.. റിലീസ് ദിവസം മുതല്‍ക്കേ 5 ഷോ വെച്ചാണ് രാജമാണിക്യം പ്രദര്‍ശനം ആരംഭിച്ചത് എന്നാല്‍ തിരക്കൊഴിയാതത്തിനാല്‍ ആറും എഴും ഷോ വീതം പ്രദര്‍ശിപ്പിച്ച ആദ്യത്തെ ചിത്രം. റിലീസ് കേന്ദ്രങ്ങള്‍ക്ക് പുറമെ ബി ക്ലാസ്സുകളിലും ഏഴു ഷോ വരെ പ്രദര്‍ശിപ്പിച്ച ചിത്രം.

നവംബര്‍ 3 റിലീസ് ദിവസം മുതല്‍ കേരളത്തിലെ തിയേറ്റററുകളില്‍ റെക്കോര്‍ഡുകളുടെ പെരുമഴയോടെ തുടങ്ങിയ രാജമാണിക്യം ആ ടെമ്പോ ഫൈനല്‍ റണ്‍ വരെ നിലനിര്‍ത്തി മലയാള സിനിമയിലെ ഏറ്റവും വലിയ പണം വാരി പടമായി മാറി. എല്ലാ റിലീസ് കേന്ദ്രങ്ങള്‍ നിന്നും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ രാജമാണിക്യം എറണാകുളത്തും തിരുവനന്തപുരത്തും 1 കോടിയിലേറെ ഗ്രോസ് നേടി റെക്കോര്‍ഡ് ഇട്ടു. ആദ്യമായി 2 സെന്ററിലും 1 കോടി സെന്റര്‍ ഗ്രോസ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

രാജമാണിക്യം സൃഷ്ട്ടിച്ച റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ 2008 ല്‍ കൂടിയ ടിക്കറ്റ് റേറ്റില്‍ മലയാളത്തിലെ എല്ലാ താരങ്ങളും ഒരുമിച്ച് വന്ന T20 വരേണ്ടി വന്നു. രാജമാണിക്യത്തിന്റെ വിജയം മമ്മൂക്കയുടെ താര സിംഹസനം ഒന്നുകൂടി അരക്കെട്ട് ഉറപ്പിച്ചു. മലയാള സിനിമയില്‍ ആര്‍ക്കും ലഭിച്ചട്ടില്ലാത്ത മോഹവിലയോടെ മമ്മൂക്കയുടെ പ്രതിഫലവും കുതിച്ചുയര്‍ന്നു.
2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍.