‘ഈ മോഹൻലാലും പ്രിയദർശനും ഒക്കെ ഇത് എങ്ങനെ ചെയ്യുന്നു ആലോചിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തോന്നിന്നു ശ്യാം പുഷ്കരൻ പറയുന്നു
1 min read

‘ഈ മോഹൻലാലും പ്രിയദർശനും ഒക്കെ ഇത് എങ്ങനെ ചെയ്യുന്നു ആലോചിക്കുമ്പോൾ ബുദ്ധിമുട്ടാണെന്ന് തോന്നിന്നു ശ്യാം പുഷ്കരൻ പറയുന്നു

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയായിരിക്കും ശ്യാം പുഷ്കരന്റെ സ്ഥാനം. കാരണം കാലഘട്ടത്തിന് യോജിക്കുക എന്നതിനുപകരം കാലഘട്ടത്തെ തന്നെ പുതിയ രീതിയിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ഉദ്യമമാണ് ശ്യാം പുഷ്കർ തന്റെ ഓരോ ചിത്രത്തിലൂടെയും നിർവഹിക്കുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്ത് വലിയ വിജയം ആക്കി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ജോജിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കവെ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശ്യാം പുഷ്കർ നടത്തിയ ഒരു പ്രസ്താവന ഏറെ ശ്രദ്ധേയമായിരിക്കുകയാണ് ‘ഫഹദ് ഫാസിലിന്റെ കാര്യത്തിൽ ഒരുപാട് ലയേഴ്സ് കിടപ്പുണ്ടല്ലോ, ഒന്നിന് തുടർച്ചയായിമറ്റൊന്ന് സമാനമായ രീതിയിൽ തന്നെ വരാതെ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടോ’ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ശ്യാം പുഷ്കരന്റെ മറുപടി. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലിനേയും പ്രിയദർശനെയും ഉദാഹരണമായി മുൻനിർത്തിയായിരുന്നു ശ്യാം പുഷ്കർ മറുപടി വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ :, “ശ്രദ്ധിക്കാൻ മുഴുവനായും കഴിഞ്ഞിട്ടില്ല ഞാനും ദിലീഷ് പോത്തനും ഫഹദ് ഫാസിലും സുഹൃത്തുക്കളാണ്, ഏകദേശം ഒരേ ഐഡിയോളജി ഉള്ളവരാണ് ജീവിതത്തോട് അപ്പോൾ ഇത് റിപ്പീറ്റ് ചെയ്യാതിരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്,നമ്മുടെ എഡിറ്റർ തന്നെയാണ് എല്ലാം എഡിറ്റ് ചെയ്യുന്നത്, ഷൈജു തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ഭയങ്കര ഒരു, ഈ മോഹൻലാലും പ്രിയദർശനും ഒക്കെ ഇത് എങ്ങനെ ചെയ്യുന്നു എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആണെന്ന് തോന്നിയിട്ടുണ്ട്… “

Leave a Reply