നൻ പകൽ നേരത്ത് മയക്കം കണ്ട പ്രേക്ഷകരുടെ അഭിപ്രായം ഇങ്ങനെ
മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടു കെട്ടിൽ ആദ്യമായി തിയേറ്ററിൽ എത്തിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ് ആരാധകർ ഇരു കൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമ കഴിഞ്ഞ തീയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മുഖത്ത് കാണുന്ന സന്തോഷവും നിർവൃതിയും ഓരോ മാധ്യമ പ്രവർത്തകനും മനസ്സിലാക്കാൻ സാധിക്കുകയാണ്. സിനിമയോടുള്ള ആഗ്രഹം കൊണ്ടാണ് ആദ്യ ദിവസം തന്നെ പലരും തിയേറ്ററിലേക്ക് എത്തുന്നത് എന്നാൽ സിനിമ കാണാൻ എത്തുന്ന ഒരോ പ്രേക്ഷകന്റെയും ഹൃദയം നിറയ്ക്കുകയാണ് ഈ ചിത്രം.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രം എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. മമ്മൂട്ടി ആരാധകരെയും സിനിമയെയും ചിത്രം ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് ആരാധകർ യാതൊരു സംശയവും കൂടാതെ തുറന്നു പറയുകയാണ്. മികച്ച സംവിധാനം മികവ് തന്നെ ചിത്രത്തിലൂടെ കാണാൻ കഴിയുമെന്നും ലിജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ഈ.മ. യൗ എന്ന ചിത്രത്തിനു ശേഷം മലയാളം സിനിമ കണ്ട ഏറ്റവും നല്ല ചിത്രമാണ് നേരത്തെ മയക്കം എന്നാണ് മറ്റു പലരുടെയും അഭിപ്രായം. സംവിധാനമികവും അഭിനയവും കൊണ്ട് ചിത്രം വേറിട്ട് നിൽക്കുകയാണ് എന്ന് ആരാധകർ പറയുന്നു.
ചിത്രം ആദ്യ ഒരു മണിക്കൂർ പ്രേക്ഷകരെ ഇരുത്തി കാണിക്കുമ്പോൾ രണ്ടാം പകുതി വളരെ ആവേശപൂർവ്വം പ്രേക്ഷകന്റെ മനസ്സിൽ പല പ്രതിക്ഷകളും നൽകുകയാണ്. ഒരു സീനും കഴിയുമ്പോൾ ചിത്രം കഴിഞ്ഞു പോകരുതേ എന്ന് ആഗ്രഹിപ്പിക്കുകയാണ്. ഒരു സിനിമ മുഴുവൻ കണ്ടു കഴിയുമ്പോൾ അത് ആരാധകന്റെ മനസ്സിൽ ഇടം നേടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ് എന്നാൽ ഇവിടെ സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകനെ കഴിഞ്ഞു പോയല്ലോ എന്ന സങ്കടം മാത്രമാണ് ഉള്ളത്. ചിലർക്ക് ചിത്രം അല്പം ലാഗാണെന്ന് തോന്നിയ പ്രതീതിയും ഉണ്ടായിരുന്നു. ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ സിനിമ വളരെയേറെ പ്രശംസ നേടിയിരിക്കുകയാണ്. മമ്മൂട്ടി എന്ന നടന്റെ വിജയവും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മികവ് ചിത്രത്തിൽ കാണാൻ കഴിയും.