കാത്തിരിപ്പിന് വിരാമമിട്ട് നൻപകൽ നേരത്ത് മയക്കം നാളെ തിയറ്ററുകളിൽ
സിനിമ ആസ്വാദകര്‍ ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിൽ എത്തുന്നു . ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു . തിയേറ്ററിൽ എത്തുന്നതിനു മുൻപ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐ.എഫ്.എഫ്.കെ.) പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും സ്വീകാര്യതയുമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കലാണ് ചിത്രം എന്നാണ് ഏവരും അഭിപ്രായപ്പെട്ടത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ച്ച വച്ചിരിക്കുന്നത്. അവതരണത്തിലുള്ള വ്യത്യാസ്ഥതയും കഥാപാത്ര സൃഷ്ടിയും ചിത്രത്തെ വേറിട്ടു നിർത്തുന്നു.
മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യ ചിത്രമാണ് ‘നന് പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിക്കൊപ്പം സിനിമയിൽ അശോകന്, രമ്യാ പാണ്ഡ്യന്, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്, സഞ്ജന ദിപു തുടങ്ങിയ താരങ്ങളും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു . തേനി ഈശ്വര്‍ ഛായാഗ്രാഹണം ചെയ്തിരിക്കുന്ന സിനിമമയുടെ തിരക്കഥ എസ് ഹരീഷിന്റേതാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻ തൂവൽ ആണ് സിനിമയിലെ ജെയിംസ് എന്ന കഥാപാത്രം. ഏത് തരത്തിലുമുള്ള ആരാധകരെയും തിയേറ്ററിൽ എത്തിക്കാൻ ചിത്രത്തിന് സാധിക്കും. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററിൽ എതിർക്കുന്നത് .
ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടു കെട്ടിൽ ആദ്യമായി ഒരുക്കിയ സിനിമയാണ് നൻ പകൽ നേരത്ത് മയക്കം. ഐ എഫ് എഫ് കെയിൽ സിനിമ കണ്ട ഓരോ പ്രേക്ഷകനും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം മാത്രമാണ് പറയാനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ വ്യത്യസ്തമായ അവതരണ രീതി കാണാനായി ആരാധകർ തീയേറ്ററിലേക്ക് എത്തുകയാണ്. നായകനായി മമ്മൂട്ടി കൂടി എത്തുമ്പോൾ സിനിമ ഒരു അനുഭവം തന്നെയായിരിക്കും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയാണ്. ചിത്രത്തിൽ ജെയിംസ് എന്ന കള്ളൻ കഥാപാത്രത്തെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നാളെ തീയേറ്ററിൽ സിനിമ കാണാനായി എത്തുന്ന പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വരും ദിവസങ്ങളിൽ സിനിമയുടെ പ്രതികരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.