ക്ലാസ്‌മേറ്റ്‌സിലുടെ നല്ലൊരു തുടക്കം, 16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുബീഷ് സുധി
1 min read

ക്ലാസ്‌മേറ്റ്‌സിലുടെ നല്ലൊരു തുടക്കം, 16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി സുബീഷ് സുധി

മലയാളികള്‍ക്കു സുപരിചിതനായ നടനാണ് സുബീഷ് സുധി. പതിനാറ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് മലയാള ചിത്രത്തില്‍ നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെയാണ് സുബീഷ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ക്ലാസ്‌മേറ്റ്‌സിന് ശേഷം നിരവധി മലയാള സിനിമകളില്‍ സുബീഷ് സുധി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

subeesh-sudhi

ഇപ്പോഴിതാ, ‘ക്ലാസ്‌മേറ്റ്സ്’ എന്ന സിനിമയിലൂടെ സുബീഷിനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്‍ ലാല്‍ ജോസ്, സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. സുബീഷിന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ലാല്‍ ജോസ് കുറിച്ചു.

സുബീഷ് സുധി; കണ്ണൂരുകാരുടെ താരം ​| Subish Sudhi Actor

പതിനാറ് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാല്‍ ജോസ് പറയുന്നു. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ സുബീഷ്': ലാൽ ജോസിന്റെ കുറിപ്പ് | lal jose about subeesh sudhi fb post ...

ലാല്‍ ജോസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും.

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു.