“മമ്മൂട്ടിയുടെ ആ സിനിമയുടെ തിരക്കഥ അന്ന് മോഹൻലാലിന്റെ ലൊക്കേഷനിൽ എത്തി”- പിന്നെ സംഭവിച്ചതെന്തെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞതിങ്ങനെ
മലയാളത്തിൽ ഒരുകാലത്ത് വളരെയധികം തിരക്കുള്ള ഒരു തിരക്കഥാകൃത്ത് ആയിരുന്നു ഡെന്നീസ് ജോസഫ്. താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ സൂപ്പർഹിറ്റ് ആയിട്ടുള്ള നിരവധി ചിത്രങ്ങൾക്ക് രചന നിർവഹിച്ചിട്ടുള്ളത് അദ്ദേഹമായിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ഒക്കെ ഒപ്പം ഒരുപാട് പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ട് തന്നെ ചില സന്തോഷം നിറഞ്ഞ നിമിഷങ്ങളെ കുറിച്ചും അദ്ദേഹത്തിന് പങ്കുവയ്ക്കാനുണ്ട്. സിനിമ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിൽ അദ്ദേഹം മുൻപ് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റെ രാജാവിന്റെ മകനും മമ്മൂട്ടിയുടെ ആയിരം കണ്ണുകളും ഷൂട്ടിംഗ് ഒരേസമയതാണ് നടന്നു കൊണ്ടിരിക്കുന്നത്. രണ്ടിനും സ്ക്രിപ്റ്റ് എഴുതുന്നതും ഡെന്നീസ് ജോസഫും. തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രവും ജോഷി മമ്മൂട്ടി ചിത്രവുമാണ് സംവിധാനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്ടിന്റെയും സ്ക്രിപ്റ്റ് മാറി നൽകിയ ഒരു രസകരമായ അനുഭവമായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ജോഷിയുടെ അസിസ്റ്റന്റിന്റെ കയ്യിൽ മമ്മൂട്ടി ചിത്രത്തിന് പകരം രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് ആണ് കൊടുത്തു വിട്ടത്. തിരിച്ച് അതേപോലെ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടി ചിത്രത്തിന്റെതുമാണ് അന്ന് നൽകിയിരുന്നത്.
ഡയലോഗുകൾ നോക്കി ഷോട്ട് എടുക്കുന്ന സമയത്താണ് അബദ്ധം മനസ്സിലാക്കാൻ സാധിച്ചിരുന്നത് എന്നും വളരെ രസകരമായി അദ്ദേഹം പറയുന്നു. ഒമർ ലുലു ബാബു ആന്റണിയെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിനായിരുന്നു അവസാനമായി ഡെന്നിസ് ജോസഫ് സ്ക്രിപ്റ്റ് എഴുതിയിരുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയിൽ എത്തുന്ന ചിത്രങ്ങൾ മലയാളികളുടെ ഹൃദയത്തിൽ വളരെയധികം ഇടം പിടിച്ചിട്ടുണ്ടായിരുന്നു എന്നതാണ് സത്യം. മലയാളികളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് തിരക്കഥ തയ്യാറാക്കാൻ അദ്ദേഹത്തിന് അറിയാമായിരുന്നു. രാജാവിന്റെ മകൻ എന്ന ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് മമ്മൂട്ടി ആയിരുന്നുവെന്നും പിന്നീട് ആണ് അത് മോഹൻലാലിലേക്ക് എത്തുന്നത് എന്നും ആ ചിത്രം മോഹൻലാലിന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നിരുന്നുവെന്നും ഒക്കെ ഒരിക്കൽ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. തമ്പി കണ്ണന്താനത്തിനൊപ്പം ജോലി ചെയ്യുവാനുള്ള ആഗ്രഹം കൊണ്ടായിരുന്നു മോഹൻലാൽ അന്ന് ആ ചിത്രം തിരഞ്ഞെടുത്തിരുന്നതെന്നും തുടർച്ചയായി തമ്പി കണ്ണന്താനത്തിന്റെ ചിത്രങ്ങളെല്ലാം പരാജയം നേരിട്ട് സമയത്തായിരുന്നു മോഹൻലാൽ രാജാവിന്റെ മകൻ എന്ന ചിത്രം വിജയിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.