
“ഭയങ്കരനാണ് മോഹൻലാൽ.. നമ്മൾ വിചാരിച്ച പോലെ ഒരാളല്ല..” : ശ്രീനിവാസൻ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നായിരുന്നു ശ്രീനിവാസൻ മോഹൻലാൽ. ഇരുവരും ഒന്നിച്ച് ചിരിപ്പിച്ച സിനിമകളുടെ എണ്ണം എടുത്താൽ തന്നെ അത് മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ ആയി മാറും. ഇപ്പോഴിതാ ആർക്കുമറിയാത്ത മോഹൻലാലിനെ കുറിച്ചുള്ള രഹസ്യം പരസ്യം ആകുകയാണ് ശ്രീനിവാസൻ. മോഹൻലാൽ നായകനായി തിയേറ്ററിൽ എത്തിയ കാലാപാനി എന്ന സിനിമയുടെ ഷൂട്ടിങ് ആവശ്യാർത്ഥം ആൻഡമാനിലേക്ക് പോകാൻ ഇരിക്കുന്ന സമയത്ത് ആയിരുന്നു ശ്രീനിവാസന് കടുത്ത നടുവേദന വന്നത്. കുറെ മരുന്നുകൾ കഴിച്ചെങ്കിലും പിന്നീടു ന്യുറോ സർജനെ കാണാൻ തീരുമാനിക്കുകയായിരുന്നു.

അപ്പോൾ തന്നെ ഡോക്ടർ ഫസൽ ഗഫൂറിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു ഹോസ്പിറ്റൽ പോയപ്പോൾ തന്നെ ചികിത്സിച്ച് ഫസൽ ഗഫൂർ തന്നോട് ശരീരത്തിലെ പല ഭാഗങ്ങളും പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ നിരാശ തോന്നി. തനിക്കൊരു എംആർഐ സ്കാൻ അത്യാവശ്യമായി എടുക്കണമെന്ന് നിർദേശിച്ചു കൊണ്ട് മദിരാശിയിലേക്ക് എഴുത്ത് തന്നു. അതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആൻഡമാനിലേക്ക് പോകേണ്ടത് അന്ന് 10,000 രൂപയോളം ആവശ്യമായി വന്ന സാഹചര്യമായിരുന്നു അത്. കടം വാങ്ങാൻ പോലും മടി ആയതു കൊണ്ട് ആരോടും പണം ചോദിക്കാതെ എംആർഎ സ്കാൻ മാറ്റിവെച്ച് താൻ ആൻഡമാനിലേക്ക് പോയി.

അവിടെ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുൻപ് തന്നെ നടുവേദനയും മറ്റും കൂടുകയും തനിക്ക് അഭിനയിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ എത്തുകയും ചെയ്തു. അപ്പോൾ മോഹൻലാൽ തന്നോട് എന്താണ് പറ്റിയത് എന്ന് വിശദമായി അന്വേഷിച്ചു. പുറം വേദന വന്നപ്പോൾ ഒക്കെ പല സ്ഥലത്ത് പോയി മോഹൻലാൽ ഇതിനെ പറ്റി അന്വേഷിച്ചത് കൊണ്ട് പുറം വേദനയെ കുറിച്ച് അദ്ദേഹത്തിന് നല്ല വിവരം ഉണ്ടായിരുന്നു. അദ്ദേഹത്തോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ രണ്ടു കുട്ടികൾ ഗുളികകൾ തന്ന് ഇത് രണ്ടു നേരം കഴിക്കണം എന്ന് പറഞ്ഞു. എന്നാൽ ഈ ഗുളിക കഴിച്ചതോടെ അങ്ങനെയൊരു പുറംവേദന തനിയ്ക്ക് ഉണ്ടായിരുന്നു എന്ന് ഓർക്കാൻ പോലും അത്ഭുതമായിരുന്നു. എന്താണ് ഈ മരുന്ന് എന്ന് ചോദിച്ചപ്പോൾ ഇത് സാധാരണ ആളുകൾ കഴിക്കുന്ന വൈറ്റമിൻ ഇ ടാബ്ലറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞത്.

