കെ.ആർ ഗൗരിയമ്മ വിടവാങ്ങി !! മൺമറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ
1 min read

കെ.ആർ ഗൗരിയമ്മ വിടവാങ്ങി !! മൺമറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ

കേരള രാഷ്ട്രീയത്തിലെ ധീരവനിത, വിപ്ലവ നായിക കെ.ആർ ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. ഇന്ന് കേരളം അഭിമാനത്തോടെ തലയുയർത്തി പിടിച്ചു ഉച്ചത്തിൽ പറയുന്ന പല നേട്ടങ്ങൾക്കും പിന്നിൽ കെ.ആർ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവർത്തകരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടെന്ന ചരിത്രം പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.’കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ’ എന്ന ചരിത്ര പ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത് ആ ഭരണാധികാരിയോട് ജനങ്ങൾക്ക് ഉള്ളവലിയ വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു. മർദ്ദനങ്ങളിൽ പതറാതെ ധീരമായി പോരാടി കേരള രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരുറപ്പിക്കാൻ നിർണായകമായ പങ്കുവഹിച്ചു കെ.ആർ ഗൗരിയമ്മ. 1919 ജൂലൈ 14 ന് ജനിച്ച ഗൗരിയമ്മ തുറവൂർ തിരുമല ദേവസ്വം സ്കൂളിലും ചേർത്തല ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്ററും സെന്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദ പഠനവും തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി വക്കീലായയ കെ.ആർ ഗൗരിയമ്മ കേരളത്തെ ആധുനിക വൽക്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.ഇരുപത്തിയെട്ടാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ച് കെ.ആർ ഗൗരിയമ്മ 13 തവണ നിയമസഭാംഗത്വവും ആറ് തവണ മന്ത്രിയുമായി.

ഭൂപരിഷ്കരണ നിയമം എന്ന കേരളത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് ചുക്കാൻപിടിച്ച നിയമം അടക്കം നിരവധി പരിഷ്കരണങ്ങൾ ആണ് കെ ആർ ഗൗരിയമ്മ കേരളത്തിൽ നടപ്പിലാക്കിയത്. ഇത്രയും നേട്ടങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ എടുത്തു പറയാൻ കഴിയുന്ന ധീരവനിതയ്ക്ക് രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം ഘട്ടങ്ങളിൽ കേരളത്തിൽ നിന്നും നേരിടേണ്ടി വന്നത് ജയിൽ വാസവും അതേത്തുടർന്നുണ്ടായ കൊടിയ പീ.ഡന.ങ്ങളും ആയിരുന്നു.17 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗൗരിയമ്മ 13 തവണയും വിജയിച്ചു. 6 തവണ മന്ത്രിയാവുകയും ചെയ്തു കാർഷിക നിയമം, കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴുപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, സർക്കാർ ഭൂമിയിലെ കുടികിടപ്പുകാർക്ക് ഭൂമി കിട്ടാൻ ഇടയാക്കിയ സർക്കാർഭൂമി പതിവു നിയമം, തുടങ്ങി കേരളത്തിന്റെ പ്രതിച്ഛായ തന്നെ ഉയർത്താൻ കാരണമായ നിരവധി പരിഷ്കാരങ്ങൾ. കേരളത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന്, ഒരുപക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകേണ്ടിയിരുന്ന ആ വിപ്ലവ ജീവിതം അവസാനിച്ചിരിക്കുന്നു. നവകേരളം കെട്ടിപ്പെടുക്കാൻ ഒരുങ്ങുന്ന പുതുതലമുറയിലെ രാഷ്ട്രീയക്കാർക്ക് എന്തുകൊണ്ടും വളരെ മികച്ച ഒരു പാഠപുസ്തകം തന്നെയാണ് കെ.ആർ ഗൗരിയമ്മ എന്ന ധീര രാഷ്ട്രീയ പ്രവർത്തനയുടേത്.

Leave a Reply