അന്തരിച്ച നടൻ വിവേകിന്റെ അവസാനത്തെ ബർത്ത് ഡേ ആഘോഷം വികാരനിർഭരരായി ആരാധകർ, വൈറലായ വീഡിയോ കാണാം
1 min read

അന്തരിച്ച നടൻ വിവേകിന്റെ അവസാനത്തെ ബർത്ത് ഡേ ആഘോഷം വികാരനിർഭരരായി ആരാധകർ, വൈറലായ വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമാ ലോകത്തിനെ തീരാ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് നടൻ വിവേക് ഇഹലോകവാസം വെടിഞ്ഞത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം ഇനിയും തമിഴ് സിനിമാലോകത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ടിന് ഇങ്ങ് കേരളത്തിലും ഇഷ്ടക്കാർ നിരവധിയാണ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചികിത്സയിലിരിക്കെ രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് വിവേകിന്റെ ആരോഗ്യ സ്ഥിതി വളരെ മോശം ആവുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച വിവേക് പിന്നീട് തമിഴ് സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം വളരെ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അവസാന നാളുകളിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കമലഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2വിന്റെ സെറ്റിലെ കാഴ്ചകൾക്കൊപ്പം നടൻ വിവേകിന്റെ പിറന്നാൾ ദിവസം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നടൻ ബോബി സിംഹ, സംവിധായകൻ ശങ്കർ തുടങ്ങിയ താരകൾ വിവേകിന്റെ സമീപത്ത് നിൽക്കുന്നതും അദ്ദേഹം കേക്ക് മുറിക്കാൻ തുടങ്ങുന്നതുമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ വൈകാരികമായി തന്നെയാണ് സിനിമാപ്രേമികൾക്ക് ഈ വീഡിയോട് പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം തീർത്ത നടുക്കത്തിൽ നിന്നും ഇതുവരെയും മോചിതരാവാത്ത ആരാധകർക്ക് വളരെ വിലപ്പെട്ട ഒരു കാഴ്ചയായി വിവേകിന്റെ ബർത്ത് ഡേ സെലിബ്രേഷൻ വീഡിയോ മാറിയിരിക്കുകയാണ്.

Leave a Reply