മമ്മൂട്ടി വില്ലൻ ആയി എത്തുന്ന പുതിയ ബ്രഹ്മാണ്ഡചിത്രം പ്രഖ്യാപിക്കപ്പെട്ടു !! ആരാധകരെയും സിനിമാപ്രേമികളെയും ഞെട്ടിച്ച പുതിയ റിപ്പോർട്ട്
1 min read

മമ്മൂട്ടി വില്ലൻ ആയി എത്തുന്ന പുതിയ ബ്രഹ്മാണ്ഡചിത്രം പ്രഖ്യാപിക്കപ്പെട്ടു !! ആരാധകരെയും സിനിമാപ്രേമികളെയും ഞെട്ടിച്ച പുതിയ റിപ്പോർട്ട്

മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിൽ നായകനായി തന്നെ അഭിനയിച്ചു എന്ന റെക്കോർഡ് ഉള്ള മമ്മൂട്ടി ഇപ്പോഴിതാ പുതിയ ചിത്രത്തിൽ വില്ലനായി എത്തുന്നു എല്ലാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരാധകരെയും സിനിമാ പ്രേമികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഈ റിപ്പോർട്ട്. മലയാളത്തിനു പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക ഭാഷകളിലും നായകനായി തന്നെ അഭിനയിച്ച് ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല് എന്ന് വരെ വിശേഷിപ്പിക്കാവുന്ന പ്രഭയിൽ നിൽക്കുന്ന മമ്മൂട്ടി വില്ലനായി എത്തുന്നുവെന്ന വാർത്ത വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.എന്നാൽ മമ്മൂട്ടി തെലുങ്ക് ചിത്രത്തിലാണ് വില്ലനായി എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുരേന്ദ്രൻ ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷം കൈകാര്യം ചെയ്യുക. അഖിൽ അക്കിനേനിയാണ് ഈ ചിത്രത്തിൽ നായകനായി എത്തുക. അനിൽ സുങ്കര നിർമ്മിക്കുന്ന നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഏജന്റ് എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്.ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മമ്മൂട്ടി ഒരു മാസ് വില്ലനായി തന്നെയായിരിക്കും എത്തുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഖിൽ അക്കിനേനി ചിത്രത്തിൽ ഒരു സ്പൈ ഏജന്റ് ആയി എത്തുന്നതെന്ന് സൂചനകളുണ്ട്.അതിബുദ്ധിമാനായ നായകന്റെ പ്രതിനായകനായി മമ്മൂട്ടി എത്തുമ്പോൾ അത് വലിയ ദൃശ്യവിരുന്ന് തന്നെ ആയിരിക്കും എന്നാണ് ഏവരും കരുതുന്നത്.ജൂലൈ 12ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്കും കഥാപാത്രത്തിന്റെ പേരും അങ്ങനെ നിരവധി വിശേഷങ്ങളറിയാൻ ആരാധകർ വലിയ കാത്തിരിപ്പിലാണ് ഇപ്പോഴുള്ളത്. എന്തായാലും ആരാധകർക്കിടയിൽ വലിയൊരു പ്രതീക്ഷ തന്നെയാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്നത്.

Leave a Reply