ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം;സിനിമ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി രജനികാന്ത്..??
1 min read

ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം;സിനിമ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി രജനികാന്ത്..??

നാലരപതിറ്റാണ്ടിലേറെയായി തമിഴകത്തിന്റെ ഓരേയൊരു സൂപ്പർസ്റ്റാറും തലൈവരുമാണ് രജനികാന്ത്. ഇദ്ദേഹം ചലച്ചിത്രരംഗത്ത് വന്നിട്ടു 160ലേറെ ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കെ.ബാലചന്ദർ സംവിധാനം ചെയ്ത 1975 ൽ പുറത്തിറങ്ങിയ ‘അപൂർവ്വരാഗങ്ങൾ’എന്ന ചിത്രത്തിലൂടെയായിരുന്നു, ശിവാജി റാവു ഗെയ്ക്ക് വാദ് തമിഴരുടെ രാജനികാന്തായി അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിലൊക്കെ വില്ലൻ വേഷങ്ങൾ ആയിരുന്നു രജനികന്തിന് ലഭിച്ചിരുന്നത്. 1980കളിലാണ് ഒരു അഭിനേതാവെന്ന രീതിയിൽ ഉയർച്ചയ്ക്ക് കാരണമായത്. ഇദ്ദേഹത്തിന്റെ ഗുരു കൂടിയായ ബാലചന്ദർ നിർമ്മിച്ച നെട്രികൻ എന്നാ ചിത്രത്തിലൂടെയാണ് രജനികന്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി കണക്കാക്കുന്നത്. 1990-കളിൽ ഇദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റുകളായ ദളപതി, പാണ്ട്യൻ,മന്നൻ, ഭാഷ,മുത്തു,പടയപ്പ, എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയത്. പിന്നീട് ഇദ്ദേഹം നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നും അഭിനയം തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രജനികാന്ത് സിനിമ ജീവിതം അവസാനിപ്പിക്കുന്നു.പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു വാർത്തയാണിത്. കഴിഞ്ഞ 50 വർഷത്തോളമായി തമിഴ് ചലച്ചിത്രരംഗത്തെ മികച്ച അഭിനയം കാഴ്ചവെക്കുന്ന കലാകാരാനാണ് രജനികാന്ത്. എന്നാൽ കുറച്ചു നാളായി ഇദ്ദേഹം സിനിമയിൽ അത്ര സജീവമല്ല.

ആരോഗ്യപരമായ പ്രശനങ്ങളെ തുടർന്നാണ് വിട്ടുനിൽക്കുന്നത് എന്നും പറയുന്നു.രജനികാന്ത് ഒരു രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻമ്പായി രാഷ്ട്രീയ പാർട്ടി പോലും ഇദ്ദേഹം പിരിച്ചു വിട്ടു. 1990ൽ തന്നെ ചർച്ചചെയ്ത വിഷയമായിരുന്നു രജനികാന്തിന്റെ രാഷ്ട്രിയ പ്രവേശനം. പതിറ്റാണ്ടുകൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് രജനീകാന്തിന്റെ ആരാധകർ രാഷ്ട്രീയത്തിൽ നിന്നുമുള്ള വിടവാങ്ങൾ ഉൾകൊണ്ടത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് ഈയൊരു സാഹചര്യത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അദ്ദേഹത്തിന്റെ ശരീരത്തിന് വലിയ രീതിയിൽ ദോഷകരമാവും എന്നുള്ള ഡോക്ടറുടെ നിർദേശപ്രകാരമാണ് രാഷ്ട്രീയം വേണ്ടാ എന്നു വെക്കാൻ കാരണമായത്.

അദ്ദേഹം തന്നെ നൽകുന്ന സൂചനയിൽ നിന്നാണ് രാഷ്ട്രീയത്തിനു പുറമേ സിനിമയിൽ നിന്നും പതിയെ പടിയിറങ്ങുകയാണ് രജനികാന്ത് എന്ന് വ്യക്തമാക്കിയത്.എന്നാൽ നിലവിൽ സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ ‘ എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത് നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ ചിത്രികരണം ഏറെനാളായി തടസപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗണിനു ശേഷം ചിത്രികരണം പുനരാരംഭിച്ചെങ്കിലും രജനികാന്ത് അടക്കം നിരവധി താരങ്ങൾക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഭാവി പരിപാടികളെക്കുറിച്ച് രജനികാന്ത് മനസുതുറക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾ ഒതുങ്ങിയാൽ ഒന്നോ രണ്ടോ ചിത്രങ്ങൾ കൂടി ചെയ്യണമെന്നുണ്ട് എന്നാൽ മനസ്സ് പറയുന്നത് ശരീരം കേൾക്കുമോ എന്നതിൽ തീർച്ചയില്ല. നിലവിൽ അണ്ണത്തെയ് എന്ന ചിത്രം പൂർത്തികരിക്കാനാണ് ശ്രമം.ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കുന്നു. എന്നാണ് രജനികാന്ത് പറഞ്ഞിരിക്കുന്നത്. എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്.

Leave a Reply