‘കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ സാര്‍ കഥാപാത്രമായി മാറുന്നു, എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല’ ; നടന് സൂര്യ പറയുന്നു
തമിഴ് സിനിമയിലെ പ്രമുഖ നടനാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് നടിയായ ജ്യാതികയെയാണ് സൂര്യ വിവാഹം ചെയ്തിരിക്കുന്നത്. നേറുക്ക് നേര് എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയില്‍ ഉറപ്പിച്ചത് 2001 ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് നടനാണെങ്കില്‍ കൂടിയും മലയാളത്തിലും നടന് സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. 2005 പുറത്തിങ്ങിയ ഗജിനി, നേറുക്ക് നേര്, കാതലേ നിമ്മതി, സന്തിപ്പോമാ, പെരിയണ്ണ, പൂവെല്ലാം കേട്ടുപ്പാര്‍, ഉയിരിലേ കലന്തത്, ഫ്രണ്ട്സ്, നന്ദ, ഉന്നൈ നിനയ്ത്ത്, പേരഴകന്‍, സസില്ല്നു ഒരു കാതല്‍, വേല്, കുശേലന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചത്. ഇതില്‍ മിക്ക സിനിമകളും വന്‍ വിജയം കൈവരിച്ചവയാണ്.
ഇപ്പോഴിതാ മലയാളത്തിലെ താരരാജാവായ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ കഥാപാത്രമായി മാറുമെന്നാണ് സൂര്യ പറയുന്നത്. എന്നാല്‍ തനിക്കതിനു കഴിയില്ല. തനിക്കു കഥാപാത്രമാകാന്‍ ലുക്ക് ചെയ്ഞ്ചൊക്കെ ആവശ്യമാണ്, മോഹന്‍ലാലിന്റെ അഭിനയം അടുത്തു നിന്ന് കണ്ടിട്ടുള്ളതു കൊണ്ടാണ് താന്‍ ഇങ്ങനെ പറയുന്നതെന്ന് താരം സൂര്യ വെളിപ്പെടുത്തുന്നു. കൂടാതെ, തന്നെയും മോഹന്‍ലാലിനേയും താരതമ്യം ചെയ്യരുതെന്നും, മോഹന്‍ലാലിന്റെ അഭിനയത്തിന്റെ മുന്നില്‍ താന്‍ നിസാരനാണെന്നുമാണ് താരം പറയുന്നത്.
മോഹന്‍ലാല്‍ സാര്‍ ഒരു വലിയ ആല്‍മരമാണ്, എന്നാല്‍ താന്‍ ഒരു ചെറിയ കൂണും. ഒരു വേദിയില്‍ ഒരുമിച്ചു നില്ക്കുന്നു എന്നേയുള്ളൂ, ഒരിക്കലും ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നാണ് സൂര്യ പറഞ്ഞത്. അതേസമയം, മോഹന്‍ലാലും സൂര്യയും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കാപ്പാന്. അതുപോലെ ഒരു സ്റ്റേജ് പരിപാടിയില്‍ ഇരുവരുടേയും പേര് അനൗണ്‍സ് ചെയ്തപ്പോഴും സൂര്യ അത് തിരുത്തുകയുണ്ടായി. ‘സൂപ്പര്‍സ്റ്റാര്‍സ് സൂര്യ ആന്‍ഡ് മോഹന്‍ലാല്‍’ എന്ന് പറയരുത്. അദ്ദേഹത്തിന്റെ പേരാണ് ആദ്യം പറയേണ്ടത്. അത് കഴിഞ്ഞ് തന്റെ പേര് പറഞ്ഞാല്‍ മതിയെന്നാണ് സൂര്യ പറഞ്ഞത്.