23 Dec, 2024
1 min read

‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയുടെ എക്കാലത്തെയും പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ 25-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞത്. ചടുലമായ യുവത്വത്തെ രസകരമായി അവതരിപ്പിച്ച ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍-ശാലിനി താര ജോഡി മലയാളത്തില്‍ അക്കാലത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. നീണ്ട കാലഘട്ടത്തിലെ സിനിമാ ജീവിതവും സ്വന്തം ജീവിതത്തിലെ പുതിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും കുഞ്ഞുണ്ടാകുന്നത്. ‘അവന്‍ നിറയെ പുഞ്ചിരി വിരിയിക്കും’ എന്ന് അര്‍ത്ഥം വരുന്ന ഇസ്ഹാക്ക് എന്ന […]

1 min read

‘നടൻ മോഹല്‍ലാലിന് പണി കൊടുക്കാൻ രംഗത്തിറക്കി’; മദൻലാലിന് പിന്നീട് സംഭവിച്ചത്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനോട് ഏറെ സാദൃശ്യമുള്ള നടനാണ് മദന്‍ലാല്‍. വിനയന്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് അദ്ദേഹം മലയാള സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കല്‍പ്പന തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ മലയാള സിനിമയില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. പക്ഷേ, തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മദന്‍ലാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ. ആട്ടക്കലാശം എന്ന ചിത്രത്തിന്റെ ആഘോഷത്തില്‍ നില്‍ക്കുന്ന പ്രേക്ഷകരുടെ ഇടയിലേയ്ക്ക് […]

1 min read

‘നമ്മുടെ ലാലേട്ടൻ തിരിച്ചുവരും!!’; ജഗന്നാഥന്‍, മംഗലശ്ശേരി നീലകണ്ഠന്‍, ആടുതോമ. . . മലയാളത്തിന്റെ നടനവിസ്മയം ആടിത്തിമിര്‍ത്ത കഥാപാത്രങ്ങള്‍; ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്

മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍. പൂവള്ളി ഇന്ദുചൂഢനും ജഗന്നാഥനും മംഗലശ്ശേരി നീലകണ്ഠനും ആടുതോമയും എല്ലാം മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളാണ്. സദയം, ഇരുവര്‍, തന്മാത്ര, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ വിസ്മയം എന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറം പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. പലരുടേയും ചെറുപ്പം മുതലുള്ള ആരാധന താരമാണ് മോഹന്‍ലാല്‍. അത്തരത്തില്‍ അദ്ദേഹത്തിനോടുള്ള ആരാധന എത്ര വലുതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈറ്റ്‌മെന്‍ എന്റര്‍ടെയ്ന്‍മെന്റില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് രാഗീത് ആര്‍ […]