21 Jan, 2025
1 min read

വിജയ്‌യുടെ ‘ലിയോ’യില്‍ മലയാളത്തില്‍ നിന്ന് രണ്ട് താരങ്ങള്‍ ; പുതിയ അപ്‌ഡേറ്റ്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കശ്മിരില്‍ ചിത്രീകരണം നടക്കുന്ന ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് […]

1 min read

വിജയ് ചിത്രം ‘വരിശി’ന്റെ യുകെയിലെ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കി അഹിംസ എന്റര്‍ടെയ്ന്‍മെന്റ്

ബീസ്റ്റിന് ശേഷം ഇളയദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. ആരാധകരും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ല്‍ ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിലെ രഞ്ജിതമേ ഗാനത്തിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിനം മുതല്‍ ശ്രദ്ധനേടിയ ഗാനത്തിന് ചുവടുവച്ച് സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ രംഗത്തെത്തുകയുണ്ടായി. ഭൂരിഭാഗം പേരും […]

1 min read

‘വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്’ ; സിനിമാ നിര്‍മാതാവ് അഭിരാമി രാമനാഥൻ പറയുന്നു

തമിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഉള്ള നടനാണ് വിജയ്. 1997, 2005 വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. വിജയ് അഭിനയജീവിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങള്‍ ചെയ്തിട്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും വന്‍ സ്വീകര്യത ലഭിക്കാറുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഏറ്റവും ഒടുവില്‍ വിജയ്‌യുടേതായി പുറത്തിറങ്ങിയ ചിത്രം ബീസ്റ്റ് ആണ്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ആരാധകരും […]

1 min read

കേരളചരിത്രത്തിലെ റെക്കോർഡ് ഫാൻസ്‌ ഷോകൾ!! ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് മെഗാമാസ്സ്‌ റിലീസായി എത്തുന്നു

ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്‌ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്‌നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും പരിഗണിച്ചായിരുന്നു ചിത്രത്തിൻ്റെ ട്രെയ്‌ലർ. ഏകദേശം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു. “ഏറ്റവും മികച്ചതും കുപ്രസിദ്ധവുമായ ചാരൻ”. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ഏപ്രിൽ […]

1 min read

‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 2, ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ സംശയത്തിലായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് രണ്ട് ചിത്രങ്ങളുടെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നുവെന്ന വാര്‍ത്തയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി എത്തുന്ന കെജിഎഫ് 2വിനെ ഏറ്റുമുട്ടാന്‍ ബീസ്റ്റും എത്തുകയാണ്. വിജയിയുടെ ബീസ്റ്റ് കെജിഎഫിനൊപ്പം എത്തുന്നതോടെ ഫാന്‍ പവര്‍ […]