കേരളചരിത്രത്തിലെ റെക്കോർഡ് ഫാൻസ്‌ ഷോകൾ!! ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് മെഗാമാസ്സ്‌ റിലീസായി എത്തുന്നു
1 min read

കേരളചരിത്രത്തിലെ റെക്കോർഡ് ഫാൻസ്‌ ഷോകൾ!! ദളപതി വിജയ്യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് മെഗാമാസ്സ്‌ റിലീസായി എത്തുന്നു

ഇളയദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയ്‌ലർ ഏപ്രിൽ 2 ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. മാസ് എന്റർടെയ്‌നർ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും പരിഗണിച്ചായിരുന്നു ചിത്രത്തിൻ്റെ ട്രെയ്‌ലർ. ഏകദേശം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയായിരുന്നു. “ഏറ്റവും മികച്ചതും കുപ്രസിദ്ധവുമായ ചാരൻ”. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ഏപ്രിൽ – 13 നാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അതിന് മുൻപേ കുവൈറ്റ് സർക്കാർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത് സിനിമയ്ക്ക് സംഭവിച്ച വലിയ തിരിച്ചടിയായി വിലയിരുത്തിയിരുന്നു.

എന്നാൽ ചിത്രത്തെ സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്ന വാർത്ത മറ്റൊന്നാണ്. ചിത്രം റിലീസ് ആവുന്നതിന് മുൻപേ തന്നെ കേരളത്തിൽ മാത്രമായി ഇതുവരെ കൺഫോം ചെയ്‌തിരിക്കുന്നത്‌ 3.50 – ലേറേ ഫാൻസ്‌ ഷോകളാണ്. ഇതോടു കൂടെ ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോ വെക്കുന്ന വിജയ് പടമായി ബീറ്റ്‌സ് മാറുകയും ചെയ്തു. ട്രിവാൻഡ്രം ഏരീസ് പ്ളെക്സിൽ ബീറ്റ്സിന് ബുക്കിങ്ങ് ആരംഭിച്ച് കേവലം അൻപത് സെക്കൻഡിനുള്ളിൽ തന്നെ സീറ്റുകൾ ഫുള്ളാവുന്ന അവസ്ഥയാണ് ഇപ്പോഴേ പ്രകടമാകുന്നത്. തമിഴ് താരം വിജയ്‌ക്ക് മലയാളത്തിൽ വലിയ രീതിയിൽ ഫാൻ ബേസുള്ള ഒരു വ്യക്തി കൂടിയാണ്. സിനിമ റിലീസ് ആകുന്നതിന് മുൻപേ തന്നെ പ്രേക്ഷരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുമ്പോൾ വരും ദിവസങ്ങളിൽ ബീറ്റ്‌സ്ന് കൂടുതൽ പ്രേക്ഷകകരിലേയ്ക്ക് എത്താൻ സാധിക്കുമെന്നും, സിനിമ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും , വിജയ് ആരാധകരും.

സന്ദർശകരെ ബന്ദികളാക്കിയ ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയ ചാരനായ ഹീറോ വിജയ്, ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. അറബ് രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കാത്ത ഇസ്‌ലാമിക ഭീകരതയാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് ചൂണ്ടി കാണിച്ചാണ് ചിത്രത്തിന് കഴിഞ്ഞ ദിവസം കുവൈറ്റിൽ നിരോധനം ഏർപ്പെടുത്തിയത്. അറബ് രാജ്യങ്ങളെ വില്ലന്മാരുടെയും ഭീകരരുടെയും വീടായി കാണിക്കുന്ന ഏതൊരു സിനിമയും കുവൈറ്റിൽ നിരോധിക്കാറുമുണ്ട്. ഈ നിരോധനം വിദേശ കളക്ഷനുകളിൽ ചിത്രത്തിന് വലിയ ഇടിവ് സൃഷ്ടിക്കുമെന്ന് പറയുമ്പോൾ പോലും കേരളത്തിൽ ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.