24 Dec, 2024
1 min read

നേരുള്ള അന്വേഷണങ്ങളുടെ മഹാ വിജയം; കുറ്റാന്വേഷണ സിനിമകളിൽ പുതുവഴി തീർത്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക്

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറ‌ഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്. 40 കോടിയിലേറെ ആഗോള ബോക്സോഫീസ് കളക്ഷനുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പുത്തൻ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും […]

1 min read

മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ  മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന്  പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ  തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]