tovino thomas
3 ദിവസത്തിൽ ബോക്സ്ഓഫീസ് തൂക്കിയടി, ഐഡന്റിറ്റി നേടിയത് 17.38 കോടി ; ആക്ഷൻ സിനിമകളിൽ തുടർച്ചയായി വിജയം നേടി ടോവിനോ തോമസ്..
ലോകമെമ്പാടുമായി 17.38 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടി ഐഡന്റിറ്റി മലയാള സിനിമ ബോക്സ് ഓഫീസിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്. 2024 വർഷത്തിൽ മലയാള സിനിമയിൽ 50 കോടിയും, 100 കോടിയും നേടിയ നിരവധി സിനിമകൾ റിലീസായ വരാമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ARM, ആവേശം, കിഷ്കിന്താകാണ്ഡം, ഗുരുവായൂർ അമ്പലനടയിൽ, വാഴ, ആട് ജീവിതം, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ, ഭ്രമയുഗം, വർഷങ്ങൾക്ക് ശേഷം, പ്രേമലു അങ്ങനെ ഒരുപാട് 50 കോടി – 100 കോടി ചിത്രങ്ങൾ മലയാളത്തിൽ […]
ടോവിനോ തോമസ്: 100 കോടി ക്ലബ്ബിൽ തുടർച്ചയായി ഇടം നേടിയ മലയാളത്തിന്റെ പുതിയ സൂപ്പർ സ്റ്റാർ?
മലയാള സിനിമയിൽ താരങ്ങളുടെ മാർക്കറ്റിനെ നിർവ്വചിക്കുന്ന പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ടോവിനോ തോമസ്, തുടർച്ചയായ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വിജയങ്ങളിലൂടെ മലയാള സിനിമയിൽ ഒരു പുതിയ സൂപ്പർസ്റ്റാർ സ്ഥാനം ഉറപ്പിക്കാനുള്ള യാത്രയിലാണ്. മിന്നൽ മുരളി മുതൽ 2018 വരെ: കരിയറിലെ വഴിത്തിരിവുകൾ ടോവിനോയുടെ സിനിമാ ജീവിതത്തിൽ വലിയ ഇടവേള നൽകിയത് മിന്നൽ മുരളി എന്ന പ്രാദേശിക സൂപ്പർഹീറോ സിനിമയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ മിന്നൽ മുരളിയെ സ്വീകരിച്ചതോടെ ടോവിനോയുടെ പ്രോജക്ടുകൾക്ക് ഒട്ടും […]
ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’
ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ, ബോക്സ് ഓഫീസിലും പൊൻതിളക്കം. ഒടുവിൽ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എആർഎം ഇപ്പോൾ. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും […]
‘നേരിലേക്ക് വഴികാട്ടുന്ന അരിവാൾ, എ ആർ എം ലെ മനോഹരമായ മെറ്റഫർ ആണ്” ; എ എ റഹീം
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത് ചരിത്രത്തിൽ കട്ടപിടിച്ചു കിടന്ന ജാതി ബോധത്തിന്റെ ഇരുളറകളാണെന്ന് റഹീം പറയുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രശംസിച്ച റഹീം, സംവിധായകൻ ജിതിൻലാലിന്റെ ആദ്യ സിനിമയാണിതെന്ന് ആരും പറയില്ലെന്നും പറയുന്നു. എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ […]
ടൊവിനൊ ആ റെക്കോര്‍ഡില്‍ എത്താൻ ഇനി വേണ്ടത് വെറും 13 കോടി …! കളക്ഷനില്‍ കത്തിക്കയറി എആര്‍എം
അജയന്റെ രണ്ടാം മോഷണം സിനിമ തിയറ്ററുകളില് വൻ ഹിറ്റായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. അജയന്റെ രണ്ടാം മോഷണം 87 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. മാന്ത്രിക സംഖ്യക്ക് വേണ്ടത് 13 കോടി മാത്രമാണ്. ടൊവിനോ സോളോ നായകൻ ആയി ആദ്യമായി ആഗോളതലത്തില്‍ ആ മാന്ത്രിക സംഖ്യയിലെത്തുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. എന്നാല്‍ ടൊവിനോ സോളോ നായകനായ ചിത്രം ആയിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. അജയന്റെ രണ്ടാം […]
“കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പ് “
തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അതവ എആർഎം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിക്കയറി. വെറും അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബ് എന്ന […]
വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി ടൊവിനോ ചിത്രം …!!! ഓണച്ചിത്രങ്ങളിൽ ഒന്നാമൻ ‘എആർഎം ‘
ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മേലെ […]
‘ കരിയർ ബെസ്റ്റ് പെർഫോമൻസ് ഓഫ് ടോവിനോ തോമസ് ‘
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം തീയറ്ററുകളില്‍ എത്തി. വലിയ ആവേശമാണ് സിനിമ സൃഷ്ടിക്കുന്നത് എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്‍റെ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒരു ദൃശ്യ വിരുന്നാണ് ചിത്രം എന്നാണ് പലരും എക്സിലും മറ്റും അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ ടൊവിനോയെയും പലരും പുകഴ്ത്തുന്നുണ്ട്. ബ്ലോക് ബസ്റ്റര്‍ ടാഗ് നല്‍കുന്നവരും ഉണ്ട്. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി ഗംഭീരം എന്ന് പറയുന്നവരും ഏറെയാണ്. ഇതിൽ ടൊവിനോയുടെ […]
‘എആര്‍എമ്മില്‍’ മോഹന്‍ലാലിന്‍റെ സാന്നിധ്യം…!! സര്‍പ്രൈസ് പ്രഖ്യാപിച്ച് നായകന്‍ ടൊവിനോ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം . ചിത്രം സെപ്റ്റംബർ 12ന് ഓണം റിസീലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ വീണ്ടുമൊരു ത്രീ ഡി ചിത്രമെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെത്തിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ എആര്‍എം റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ ശബ്ദ സാന്നിധ്യം എന്ന സര്‍പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് നായകന് ടൊവിനോ. എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയിൽ പ്രിയപ്പെട്ട മോഹൻലാൽ സാര്‍ […]
ഓണം റീലീസായി ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നു
ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന എആര്‍എം ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി എആര്‍എം എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന […]