22 Dec, 2024
1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]

1 min read

”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു

രണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. […]

1 min read

5ാം ദിവസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ്ഓഫീസ് ഭരിക്കുന്നതാര്?

ഇത്തവണ പൊങ്കല്‍ വരവേല്‍ക്കാന്‍ തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള അജിത്തിന്റേയും വിജയിയുടേയും ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയേറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്റെയും വിജയ് നായകനായ വാരിസിന്റെയും ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അതത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ […]

1 min read

‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം

തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം […]