22 Dec, 2024
1 min read

“ഒരു സിനിമയെ ആക്രമിക്കുന്നത് ഭീരുത്വം ആണ്, പിന്നിലുള്ളവരെ നേരിടാന്‍ തയ്യാര്‍”; ‘പള്ളിമണി’ പോസ്റ്റര്‍ കീറിയതില്‍ പ്രതികരിച്ച് ശ്വേത മേനോന്‍

ഒരിടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് പള്ളിമണി. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കെ.വി. അനില്‍ രചന നിര്‍വഹിക്കുന്ന സൈക്കോ ഹൊറര്‍ ത്രില്ലറാണ് ‘പള്ളിമണി’. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശ്വേത മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് ശ്വേത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷ് സമീപം പതിപ്പിച്ചിരുന്ന പള്ളിമണിയുടെ പോസ്റ്റര്‍ കീറിയ നിലയില്‍ […]

1 min read

‘പ്രായത്തെ തോല്‍പ്പിച്ച രണ്ടുപേര്‍, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു’; അനശ്വരമായ ഓര്‍മ്മ ഓര്‍ത്തെടുത്ത് ശ്വേത മേനോന്‍

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്നുമാണ് ശ്വേതയുടേയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായി ഇരുവരും. ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും ശ്വേതയും ഒന്നിച്ചഭിനയിച്ചതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് അനശ്വരം. ചിത്രത്തിലെ താരപദം ചേതോഹരം മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനമാണ്. ഓണം റിലീസായി ഇറങ്ങിയ അനശ്വരം സിനിമ തീയറ്ററില്‍ വലിയ വിജയം നേടിയില്ല. പടം […]

1 min read

നഞ്ചിയമ്മയുടെ പാട്ടിന്റെ മഹത്വം മനസിലാക്കി പിന്തുണച്ച് അൽഫോൻസും ബിജി ബാലും

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി രംഗത്ത് വന്ന ലിനുലാലിനെതിരെ വിമര്‍ശനവുമായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫും, നടി ശ്വേത മേനോനും, ഹരീഷ് ശിവരാമകൃഷ്ണനും, സംഗീത സംവിധായകന്‍ ബിജി ബാലും രംഗത്ത്. താന്‍ നഞ്ചിയമ്മക്കൊപ്പമാണെന്നും, ആ അമ്മ ഹൃദയം കൊണ്ട് പാടിയത് മറ്റുള്ളവര്‍ നൂറ് വര്‍ഷമെടുത്താലും പാടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നഞ്ചിയമ്മയോടാപ്പമാണ്. നാഷണല്‍ അവാര്‍ഡ് ജൂറിയുടെ ഈ പ്രവര്‍ത്തിയില്‍ ഞാനവരെ പിന്തുണയ്ക്കുകയാണ്. കാരണം സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം […]

1 min read

സ്ത്രീകളെ നയിക്കാൻ അധ്യക്ഷ ചുമതല നടി ശ്വേത മേനോന്; താരസംഘടന ‘അമ്മ’യില്‍ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു

ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അക്രമങ്ങളെയും , ചൂഷങ്ങണളെയും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോട് കൂടെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ അധ്യക്ഷയായി നടി ശ്വേത മോനോനെ തെരെഞ്ഞെടുത്തു. രചന നാരായണന്‍കുട്ടി, കുക്കു പരമേശ്വരന്‍, മാല പാര്‍വ്വതി എന്നിവരെ അംഗങ്ങളായും നിയമിച്ചു. ഒരു വനിത അഭിഭാഷകയെ കൂടി കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും നിലവിൽ പുറത്തിറക്കിയ സർക്കുലറിൽ പ്രതിപാദിക്കുന്നു.മലയാള സിനിമ മേഖലയിലെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയപ്പോൾ […]