21 Jan, 2025
1 min read

”മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടിക്കെട്ടേണ്ട”; പുഴു സിനിമയുടെ സംവിധായകയും എഴുത്തുകാരനും മാപ്പ് പറയണമെന്ന് ബിജെപി

മമ്മൂട്ടി ​​ഗ്രേ ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പുഴു എന്ന സിനിമ ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. സിനിമയുടെ സംവിധായക രത്തീനയുടെ ഭർത്താവ് നടത്തിയ പരാമർശങ്ങളാണ് വിവാ​ദങ്ങളിലേക്ക് വഴി നയിച്ചത്. ഇതിന്റെ ഭാ​ഗമായി നടൻ മമ്മൂട്ടിയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്നത്. ഇപ്പോൾ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്. മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാ […]