Suchitra
”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
മോഹൻലാൽ ഭക്ഷണപ്രിയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മോഹൻലാലിന്റെ പാചക വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. നടൻ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു […]