22 Dec, 2024
1 min read

“ഒരു ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് 20 കോടി, 100 കോടി ക്ലബ്ബില്‍ കേറീന്ന് പറയുന്നത് തള്ളല്ലേ”

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ പുതുവഴി വെട്ടി നടന്നയാള്‍. സിനിമയിലെ ഒറ്റയാള്‍ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിര്‍മ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരന്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര […]

1 min read

മനുഷ്യത്വത്തിന്റെ പ്രതിരൂപമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്; 93കാരിയെ കള്ള നോട്ട് നല്‍കി പറ്റിച്ച സംഭവത്തില്‍ സഹായവുമായി നടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സന്തോഷ് പണ്ഡിറ്റ്. സിനിമകളിലെ വ്യത്യസ്തതയും അതുപോലുള്ള അഭിനയ രീതിയും ഒക്കെയായി സന്തോഷ് പണ്ഡിറ്റ് മലയാളികള്‍ക്ക് സുപരിചിതനാണ്. സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. 20011ലാണ് കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രം പണ്ഡിറ്റ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. ചിത്രം ആദ്യ ഒരാഴ്ചയില്‍ […]

1 min read

‘ ചിലരെങ്കിലും വാര്‍ത്തകള്‍ വായിച്ച് തെറ്റിധരിച്ചെങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്’; ഉണ്ണിമുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റിട്ട് സന്തോഷ് പണ്ഡിറ്റ്‌

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പരാമാര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചാവിഷയം. ചിത്രത്തില്‍ അഭിനയിച്ച താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നാണ് നടന്‍ ബാലയുടെ ആരോപണം. എന്നാല്‍ ബാല ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ബാല പറയുന്നത് ശരിയല്ലെന്നും തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കും പ്രതിഫലം നല്‍കിയിരുന്നുവെന്നും പറഞ്ഞ് സംവിധായകന്‍ അനൂപ് പന്തളം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തൊട്ടു പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. […]