22 Jan, 2025
1 min read

550 കോടി താങ്ങില്ല, ബേസിലിന്റെ ശക്തിമാൻ നിർത്തിവെച്ചു?; വിശദീകരണവുമായി സോണി

രൺവീർ സിങ്ങിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശക്തിമാൻ’. ഈ ചിത്രം താൽക്കാലികമായി നിർത്തിവച്ചെന്ന രീതിയിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിങ്. വാർത്ത തെറ്റാണെന്നും ശക്തിമാൻ പ്രോജക്ട് ഓൺ ആണെന്നും ലാഡ സിങ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. കഥ രൺവീർ സിങ്ങിന് ഇഷ്ടപ്പെട്ടെന്നും എന്നാൽ ചെലവായി കണക്കാക്കുന്ന 550 കോടിയോളം രൂപ മുടക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ നഷ്ടമാകുമെന്നും സോണി വിലയിരുത്തിയെന്നായിരുന്നു […]