24 Dec, 2024
1 min read

രാജമൗലിയുടെ ഓഫര്‍ നിരസിച്ചവരുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ 

ഇന്ത്യയില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാരാണെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേര് എസ്എസ് രാജമൗലിയുടേതായിരിക്കും. ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച രാജമൗലി ഇന്ന് ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആഗോള തലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ആര്‍ആര്‍ആറിന് ലഭിച്ചു. ഓസ്‌കാറിന് പുറമെ നിരവധി അന്താരാഷ്ട്ര വേദികളില്‍ ആര്‍ആര്‍ആര്‍ പ്രശംസ നേടി. ദേശം ഭാഷ വ്യത്യാസമില്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മിക്ക താരങ്ങളുടേയും ആഗ്രഹം രാജമൗലി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. […]