21 Dec, 2024
1 min read

“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “

മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന […]

1 min read

“വടക്കൻ വീരഗാഥയും ന്യൂ ഡൽഹിയും ദി കിങ്ങുമൊക്കെ റീ റിലീസ് ചെയ്യട്ടെ… കാണാൻ ആളുകൾ കേറിയേക്കും”

മലയാള സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ അടുത്തതായി എത്തുന്ന ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥയാണ്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തെത്തിയ ചിത്രമാണിത്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ എംടി വേറിട്ട രീതിയില്‍ നോക്കിക്കണ്ടപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടമാണ്. ഇപോഴിതാ ഇത് സംബന്ധിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   ഒരു വടക്കൻ വീരഗാഥ പുതിയ ദൃശ്യ ശബ്ദ വ്യന്യാസങ്ങളുടെ അകമ്പടിയിൽ […]

1 min read

4കെയിൽ തിളങ്ങാതെ ‘പാലേരി മാണിക്യം’, ഇതുവരെ നേടിയത്

മലയാള സിനിമയിൽ ഇപ്പോൾ റി-റിലീസ് ട്രെന്റാണ്. വർഷങ്ങൾക്ക് മുൻപ് ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ച സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ എത്തുമ്പോൾ പുതുതലമുറ ആവേശത്തോടെ തിയറ്ററുകളിൽ എത്തുകയാണ്. മലയാള സിനിമയിൽ റി റിലീസിന് തുടക്കമിട്ടത് മോഹൻലാൽ ചിത്രം സ്ഫടികം ആയിരുന്നു. ആ ട്രെന്റിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’. 2009ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. വലിയ ആവേശത്തോടെയാണ് ഫോർ കെയിൽ പാലേരി മാണിക്യം […]

1 min read

‘ഇൻസ്‌പെക്ടർ ബൽറാം’; മമ്മൂട്ടിയുടെ ‘ആവനാഴി’ വീണ്ടും തിയേറ്ററുകളിലേക്ക്…

മലയാളത്തിലും റീ റിലീസായി വന്ന് ചിത്രങ്ങള്‍ വമ്പൻ വിജയം നേടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്. എപ്പോഴായിരിക്കും ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍ വീണ്ടുമെന്ന എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനുള്ള ഉത്തരമായി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ആവനാഴിയും വീണ്ടുമെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മമ്മൂട്ടി ചിത്രം ആവനാഴി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സാമൂഹികവും രാഷ്ട്രീയ പരമായ കാര്യങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. 200 ദിവസമാണ് […]

1 min read

“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]

1 min read

“ഒരു പ്രണയഗാനം പോലെ മനോഹരം..!!”; ദേവദുതൻ സിനിമ കണ്ട പ്രേക്ഷകൻ

ഫോർ കെ ദൃശ്യമികവോടെ റി-റിലീസിന് ഒരുങ്ങുന്ന ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ ഫോർ കെ വെർഷൻ ഇന്നലെ തിയറ്ററുകളിൽ എത്തി. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തിയിരുന്നു. ആ ആവേശം അതുപോലെ തന്നെ നിലനിർത്തുന്ന റിവ്യുകളാണ് പുറത്തു വരുന്നതും. ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]

1 min read

അപൂർവ്വങ്ങളിൽ അപൂർവ്വം ഈ രണ്ടാം വരവ്; റീ റിലീസിൽ ഹിറ്റടിച്ച് ‘ഗു’

നാളുകള്‍ക്ക് മുമ്പിറങ്ങിയ സിനിമകൾ തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുന്നത് ഇപ്പോൾ സാധാരണമായി വരുന്നൊരു പ്രവണതയാണ്. ഒട്ടേറെ ഹിന്ദി, തമിഴ്, മലയാളം സിനിമകൾ അത്തരത്തിൽ അടുത്തിടെ തിയേറ്ററുകളിൽ എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു റീ റിലീസിന് കേരളത്തിലെ തിയേറ്ററുകള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മെയ് 17ന് തിയേറ്ററുകളിലെത്തിയ ഹൊറർ ചിത്രം ‘ഗു’ രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. വളരെ അപൂർവ്വമായി മാത്രം മലയാള സിനിമയിൽ സംഭവിക്കുന്ന കാര്യമാണ് ‘ഗു’വിന്‍റെ […]

1 min read

‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം […]