Pushpa 2
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍
തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. നടനെ ചിക്കട്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരികയാണ് പൊലീസ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല […]
എങ്ങനെയുണ്ട് ‘പുഷ്‍പ 2’? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
സൗത്ത്, നോര്‍ത്ത് ഭേദമില്ലാതെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ സമീപകാലത്ത് ഒന്നാകെ കാത്തിരുന്ന ചിത്രമാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ പുഷ്പയുടെ സീക്വല്‍ എന്നതുതന്നെയാണ് ഈ പ്രീ റിലീസ് ഹൈപ്പിന് കാരണമായത്. ഇപ്പോഴിതാ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ പ്രതികരണങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു […]
പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2 ‘…! ആവേശത്തിൽ ആരാധകർ
2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം […]
ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ കോടാലിയും…!! ടെററര്‍ ലുക്കില്‍ഫഹദ് : ‘പുഷ്പ 2’ ടീമിന്‍റെ വന്‍ അപ്ഡേറ്റ് !
ഇന്ത്യയെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2- ദ റൂൾ. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്യുന്ന ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തില്‍ ‘പുഷ്പ 2’വിലെ ഫഹദിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്‍റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്‍റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ […]
നിരാശരായി ആരാധകർ..!: ഓഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല, മറ്റൊരു ഡേറ്റ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
ഇന്ത്യൻ സിനിമാപ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. നേരത്തെ തന്നെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15, 2024 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബർ ആറിന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ് തീയതി. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം പ്രശ്നങ്ങളാൽ ചിത്രത്തിൻറെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാർ സൂചിപ്പിച്ചിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. “2024 ലെ സ്വാതന്ത്ര്യ […]