Punnara Kattile Poovanatthil
‘പുന്നാര കാട്ടിലെ പൂവനത്തിൽ…’; സോഷ്യൽ മീഡിയ തിരഞ്ഞ ആ നടനും നടിയും ഇവരാണ്!
മലയാള സിനിമാലോകത്തെ ശ്രദ്ധേയനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ വിശേഷങ്ങള്‍ ഓരോ ദിവസവും സോഷ്യൽമീഡിയയിൽ ഒട്ടേറെയാണ്. സിനിമയുടെ ഒഫീഷ്യൽ ടീസറിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്ന ഗാനം വന്നതുമുതൽ എല്ലാവരും ആ ഗാനരംഗത്തിൽ അഭിനയിച്ച നടനേയും നടിയേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന നടി ഒരു കൊൽക്കത്ത സുന്ദരിയാണ്. ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. […]