23 Jan, 2025
1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]