22 Jan, 2025
1 min read

മലയാള സിനിമയില്‍ വീണ്ടും താരപ്പൊരിന് കളമൊരുങ്ങുന്നു ; നിവിന്‍ പോളി ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ചിത്രവും

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ടും ദീപാവലി റിലീസായാണ് എത്തുന്നത്. മലയാളികളുടെ പ്രിയ സൂപ്പര്‍താരമായ മോഹന്‍ലാലും യുവ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുമുള്ള നിവിന്‍പോളിയുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീയറ്ററുകളില്‍ ഉത്സവപ്രതിധി സൃഷ്ടിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് ഇരു ചിത്രങ്ങളും തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. […]