Oscar winners
‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍
ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]