21 Dec, 2024
1 min read

ഒടുവില്‍ മമ്മൂട്ടിയുടെ വഴിയേ മോഹൻലാലും…!! പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്ത് താരം

മോഹൻലാല്‍ യുവ സംവിധായകരുടെ ചിത്രങ്ങളില്‍ ഭാഗമാകുന്നില്ല എന്ന് വിമര്‍ശനങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി താരം യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ താല്‍പര്യം കാണിക്കുന്നുവെന്നാണ് സൂചനകള്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം അതിന് ഉദാഹരമാണ്. മറ്റൊരു യുവ സംവിധായകന്റെ ചിത്രത്തിലും താരം നായകനാകുന്നു എന്ന പുതിയ റിപ്പോര്‍ട്ട് മമ്മൂട്ടിയുടെ വഴിയേയാണ് മോഹൻലാലുമെന്ന് ചൂണ്ടിക്കാട്ടുന്നതാണെന്നാണ് വിലയിരുത്തല്‍. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആവാസവ്യൂഹത്തിലൂടെ 2021ല്‍ നേടി ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് കൃഷാനന്ദ്. സംസ്ഥാനതലത്തില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കുമുള്ള അവാര്‍ഡും ആവാസവ്യൂഹം നേടിയിരുന്നു. […]

1 min read

‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ

പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിക്കാത്തതിനാലാണ് അവയിൽ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേരി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. ‘ഞാൻ കൂടുതലും എന്‍റെ തന്നെ പ്രൊഡക്ഷനിൽ വര്‍ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമുക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. നേര്, എമ്പുരാൻ, ബറോസ് അതൊക്കെ അങ്ങനെ വരുന്നതാണ്. പുതിയതായി വരുന്ന കുട്ടികളുടെ കഥകള്‍ കേള്‍ക്കാറുണ്ട്, പക്ഷേ അതൊന്നും എന്നെ […]