Mohanlal
“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ” ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിലൊന്നായി നരസിംഹം മാറി. മോഹൻലാലിന്റെ ഇന്ദുചൂഡനും മമ്മൂട്ടിയുടെ മാരാറുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന കഥാപാത്രമാണ്.ചിത്രത്തിലെ ഡയലോഗുകളും എവർഗ്രീനാണ്. ‘പോ മോനേ ദിനേശാ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ ഇന്നും സജീവമാണ് ഈ പോ മോനേ ദിനേശാ വിളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് […]
“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മാടമ്പി മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു മാടമ്പി. 2007 ജൂലൈ ൽ റിലീസ് ആയ ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ആയിരുന്നു അതിന്റെ ഇടയിൽ […]
” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “
മോഹൻലാൽ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാൽ […]
” എപ്പോൾ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം യോദ്ധ “
സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘യോദ്ധ’ എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം. ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു […]
ടാക്സി ഡ്രൈവറായി മോഹൻലാൽ; ‘എൽ 360’ന് പേര് പുറത്തുവിട്ട് താരം
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരായി. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘തുടരും’ എന്നാണ്. ടാക്സി ഡ്രൈവറായെത്തുന്ന മോഹൻലാലിനൊപ്പം കുട്ടിത്താരങ്ങളും അടങ്ങിയ പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്‍റെ കരിയറിലെ 360മത്തെ സിനമയാണ് തുടരും. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. നവംബര്‍ ഒന്നിനാണ് ചിത്രത്തിന് പാക്കപ്പ് ആയത്. തൊണ്ണൂറ്റി ഒന്‍പത് ദിവസം ഷൂട്ടിംഗ് നീണ്ടുനിന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് തുടരുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. […]
മോഹൻലാലിന്റെ ‘ബറോസ് എങ്ങനെയുണ്ട്?’ ദുബായിൽ പ്രത്യേക ഷോ സംഘടിപ്പിച്ചു
ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ പ്രത്യേക ഒരു ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും ദുബായ്‍യില്‍ സംഘടിപ്പിച്ചുവെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. സിനിമ എങ്ങനെയുണ്ട് എന്ന് ഇതുവരും ആരും എഴുതിയിട്ടില്ല. എങ്കിലും മോഹൻലാലിനൊപ്പമുള്ള ഫോട്ടോ വിവിധ സിനിമാ വിതരണക്കാരുടേതായി പ്രചരിക്കുന്നുണ്ട് ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ […]
“മോഹൻലാലിന്റെ “കർണ്ണൻ ” ആയുള്ള പ്രകടനം കണ്ടിരിക്കാൻ എന്തൊരു ഗ്രേസ് ആണ് ” ; ലാലേട്ടന്റെ അഭിനയത്തെ നമിച്ച് കുറിപ്പ്
മോഹന്‍ലാല്‍ അവതരിപ്പിച്ച ‘കര്‍ണ്ണഭാരം’ എന്ന സംസ്കൃത നാടകത്തിന്റെ ശകലങ്ങള്‍ ഒരിടയ്ക്ക് വളരെ വൈറലായിരുന്നു. ഭാസന്‍ എഴുതിയ നാടകത്തിന് രംഗഭാഷ്യം നല്‍കിയത് കാവാലം നാരായണപണിക്കരാണ്. 2001 മാര്‍ച്ച് 29ന് ന്യൂഡല്‍ഹി സിറിഫോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് ആദ്യത്തെ അവതരണം അരങ്ങേറിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വാര്‍ഷിക നാടകോത്സവതിന്റെ ഭാഗമായിട്ടാണ് ‘കര്‍ണ്ണഭാരം’ അവതരിപ്പിക്കപ്പെട്ടത്. ‘കര്‍ണ്ണഭാര’ത്തിനു ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത ‘ഛായാമുഖി’ എന്ന നാടകത്തിലും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. ഇപോഴിതാ ഇതേ കുറിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]
പോസ്റ്ററില്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ചോദ്യങ്ങളുമായി ആരാധകർ
മലയാള സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 27 നാണ് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച. ഏറെ നിഗൂഢതകള്‍ […]
“എന്തുകൊണ്ടാണ് മോഹൻലാൽ സിനിമകൾ മാത്രം റീ-റിലീസ് ചെയ്യുമ്പോൾ വിജയിക്കുന്നത്? “
മലയാള സിനിമയിൽ ഇപ്പോൾ റീമിക്സുകളുടെ സമയമാണ്. ഒരുപാട് സിനിമകൾ റീമാസ്റ്റർ ചെയ്ത ഇപ്പോൾ മലയാളികളുടെ മുൻപിലേക്ക് എത്തുന്നുണ്ട് എന്നാൽ ഇത്തരത്തിൽ റീമാസ്റ്റർ ചെയ്യുന്ന സിനിമകളിൽ ചിലതെങ്കിലും പരാജയപ്പെടുകയും ചെയ്യാറുണ്ട് അടുത്തകാലത്ത് മോഹൻലാലിന്റെ സ്ഫടികം ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളൊക്കെ റീമാസ്റ്റർ ചെയ്തത് ശ്രദ്ധ നേടിയിരുന്നു ആ ചിത്രങ്ങൾ വലിയ വിജയം നേടുകയും ചെയ്തിരുന്നു. റീമാസ്റ്റർ ചെയ്ത ചിത്രങ്ങളിൽ സാമ്പത്തിക വിജയത്തിൽ മുൻപിൽ നിന്നത് ദേവദൂതൻ എന്ന സിനിമ തന്നെയായിരുന്നു അതിനുശേഷം മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന […]
ഹോളിവുഡ് താരമായി മോഹൻലാൽ ..!! പ്രേക്ഷകരെ ഞെട്ടിച്ച് എഐ ചിത്രങ്ങൾ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ മോഹൻലാലിൻ്റെ പുതിയ ചിത്രങ്ങൾ ആണ് ശ്രദ്ധനേടുന്നത്. എ.ഐ സാങ്കേതിക വിദ്യയുടെ കരുത്തിൽ മലയാളി നടൻമാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ […]