23 Feb, 2025
1 min read

രണ്ടിടത്തും മമ്മൂട്ടിയുണ്ട്…; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. പകൽ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. […]

1 min read

മാസ്സും ക്ലാസ്സുമാകാൻ ബസൂക്ക..!! ടീസർ പുറത്തു വിട്ടു

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. കാലമിത്രയായിട്ടും മമ്മൂട്ടി പുതുക്കപ്പെടുന്നതിന്റെ കാരണവും സിനിമകളുടെ വൈവിധ്യങ്ങളാണ്. അത്തരത്തില്‍ മമമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ബസൂക്ക. ആരാധകരെ ആവേശത്തില്‍ നിര്‍ത്തുന്ന ബസൂക്കയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. സംവിധാനം ഡിനോ ഡെന്നിസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഗൗതം മേനോനുണ്ടാകുക. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യാത്ത […]

1 min read

ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി

അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബസൂക്കയെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓ​ഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. അപ്ഡേറ്റ് പങ്കുവച്ച് പുതിയ […]

1 min read

“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്

സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എൻ അരുൺ പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുറിപ്പിൻ്റെ പൂർണരൂപം    മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A […]

1 min read

‘മനോരഥങ്ങൾ’ : 9 എംടി കഥകള്‍ 8 സംവിധായകര്‍ പ്രമുഖ അഭിനേതാക്കള്‍…!! ട്രെയ്ലർ ഏറ്റെടുത്ത് പ്രേക്ഷകർ

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് സീ5ലൂടെ ആഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത […]

1 min read

ഒടിടി റിലീസിന് പിന്നാലെ കൈയടി നേടി മമ്മൂട്ടിയുടെ ‘ടര്‍ബോ’യിലെ ആ രംഗം

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ഇന്നലെയാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. മെയ് 23 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ സോണി ലിവിലൂടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശേഷിച്ചും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ചാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗവും എടുത്ത് പറയുന്നത്. ഒരു കാര്‍ ചേസ് സീന്‍ ആണ് അത്. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രസ്തുത ചേസ് […]

1 min read

ആരാകും മികച്ച നടൻ…? മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കാൻ ആ താരം കൂടി ; ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ

ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എല്ലാതവണത്തെയും പോലെ ഇത്തവണയും സിനിമാ ലോകം ഒന്നടങ്കം നോക്കി കാണുന്ന കാറ്റഗറി മികച്ച നടനുള്ള പുരസ്കാരം ആണ്. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടന്മാരിൽ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഈ അവസരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. […]

1 min read

ടർബോ ജോസ് ഇനി ടർബോ ജാസിം…!! അറബിക് പ്രീമിയറില്‍ ‘ടര്‍ബോ’യ്ക്ക് മികച്ച പ്രതികരണം

മമ്മൂട്ടി നായകനായ ടര്‍ബോ ഹിറ്റായിരുന്നു. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തിയ ഇന്ത്യൻ ചിത്രം കൂടിയാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മെയ് 23 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മികച്ച ഓപണിംഗ് അടക്കമുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ മലയാള സിനിമയില്‍ ആദ്യമായി ടര്‍ബോയുടെ അറബിക് പതിപ്പ് പ്രദര്‍ശനത്തിനെത്തുകയാണ്. ജിസിസിയില്‍ ഉടനീളം ചിത്രം നാളെ (ഓഗസ്റ്റ് 2) പ്രദര്‍ശനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ വിതരണക്കാരായ ട്രൂത്ത് […]

1 min read

ദുരിതാശ്വാസത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടി…!! അവശ്യ സാധനങ്ങളുമായി കെയർ ആൻഡ് ഷെയർ

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷാ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിന്‍റെയും സിപി ട്രസ്റ്റിന്‍റെയും പ്രവര്‍ത്തകര്‍ പുറപ്പെടുന്നത്. അതേസമയം വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം […]

1 min read

മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ റിലീസ് വൈകുന്നത് എന്തുകൊണ്ട് ?? സൂചനകൾ പുറത്ത്

അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ വ്യത്യസ്ഥമായ വേഷത്തിൽ മമ്മുട്ടി എത്തുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കും. ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു ആലോചന. എന്നാല്‍ ഗൗതം വാസുദേവ് മേനോന്റെ ഭാഗം പൂര്‍ത്തിയാകാനുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ […]