Mammookka
‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം. ലുക്ക് പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന ചോദ്യം ഏത് സിനിമയുടെ ലുക്ക് ആണെന്നതായിരുന്നു. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കായിരുന്നു അത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ […]
ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം…!! വമ്പൻ നേട്ടം സ്വന്തമാക്കി മമ്മൂട്ടിയുടെ ഭ്രമയുഗം
മലയാള സിനിമയ്ക്ക് സൂവർണ കാലഘട്ടം കൂടി സമ്മാനിച്ച വർഷം ആയിരുന്നു 2024. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ഒപ്പം തന്നെ, പുത്തൻ സാങ്കേതികമികവിന് ഇടയിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പരീക്ഷണം കൂടി ഈ നാളുകളിൽ നടന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ് ഭ്രമയുഗം ആയിരുന്നു ആ ചിത്രം. അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ സിനിമ […]
“പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd ഇൻട്രോ ഉള്ള പടം 20:20 അല്ല …!അത് ബെസ്റ്റ് ആക്ടർ ആണ് “
ഫിറ്റ്നസില്‍ എക്കാലവും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള മമ്മൂട്ടി ഈ 73-ാം വയസിലും ശരീര സംരക്ഷണത്തില്‍ ഗൗരവം കൊടുക്കുന്നുണ്ട്. സിനിമയിലെ ഏത് തരം റോളിലും തന്നിലെ അഭിനേതാവിനെ പൂര്‍ണ്ണമായും വിട്ടുനല്‍കാന്‍ അദ്ദേഹത്തിനെ പ്രാപ്തനാക്കുന്ന ഒരു ഘടകവും ഇത് തന്നെ. ഫാഷൻ ഫോട്ടോഗ്രാഫർ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010 – ഡിസംബറിൽ പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടർ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം പലരും പറയുന്ന പോലെ മോളിവുഡിലെ ഏറ്റവും മികച്ച 2nd […]
മമ്മൂട്ടിയുടെ ‘ബസൂക്ക’ എത്താൻ വൈകുമോ ?? എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിൽ ആരാധകർ
വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. അതുകൊണ്ട് മമ്മൂട്ടി നായകനാകുന്ന ഒരോ സിനിമയുടെയും റിലീസിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ ബസൂക്ക എത്താൻ വൈകുമെന്ന് താരം സൂചന നല്‍കിയിരിക്കുന്നത് എന്ന ഒരു വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പ്രതീക്ഷയുള്ള ഒരു മമ്മൂട്ടി ചിത്രവുമാണ് ബസൂക്ക. അടുത്തിടെ പുതിയ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി മമ്മൂട്ടി ഫേസ്‍ബുക്കില്‍ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ […]
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോള്‍ ..!!! ചിത്രത്തില്‍ ഡി ഏജിംഗ് ഉപയോഗിക്കും, ചെറുപ്പമാകുമോ നടൻ?
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണെന്നുമായിരുന്നു വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല. പക്ഷേ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നതിനെ കുറിച്ച് നിരവധി പ്രചരണങ്ങള്‍ നടക്കുന്നുമുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് സൂചന. ഫഹദും ചാക്കോച്ചനും ഉണ്ടായേക്കുമെന്നും ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും. ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ക്ക് പദ്ധതിയുണ്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് […]
ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും…!!! പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തുടക്കം
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ സിനിമയ്ക്ക് തുടക്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തും. ജിതിൻ കെ ജോസ് ആണ് സംവിധാനം. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവ് ആയിരുന്നു ജിതിൻ കെ ജോസ്. ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങളോ സൂചനകളോ ഇതുവരെ വന്നിട്ടില്ല. എന്തായാലും വിനായകന്‍- മമ്മൂട്ടി […]
“എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല”; മമ്മൂസിനെ കുറിച്ച് പൊന്നമ്മ പറഞ്ഞത്
കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ […]
കരിയറില്‍ ആദ്യമായി അത്തരമൊരു റോളില്‍ മമ്മൂട്ടി..!!! ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്
പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് മലയാളത്തിന്റെ, മലയാളികളുടെ സ്വന്തം മമ്മുക്കയ്ക്ക്. മലയാള സിനിമയുടെ നിത്യ യൗവനം എന്നാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ കുറിച്ച് ആരാധകർ പറയുന്നത്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നും, നിങ്ങളോട് തോന്നുന്ന അസൂയക്ക് കൈയ്യും കണക്കുമില്ലെന്നും ചിലർ അദ്ദേഹത്തിന്റെ യൗവനം തുളുമ്പുന്ന ചിത്രങ്ങൾക്ക് കമന്റുകൾ പങ്കിടാറുണ്ട്. താരപരിവേഷത്തിനപ്പുറത്ത് തന്നിലെ നടന് പുതുതായി എന്തെങ്കിലും പരീക്ഷിക്കാന്‍ അവസരം നല്‍കുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം സമീപകാലത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രങ്ങളിലും അങ്ങനെ തന്നെ. […]
മലയാളത്തിൻ്റെ നിത്യയൗവനം 73- ൻ്റെ നിറവിൽ
മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന നമ്മുടെ സ്വന്തം മമ്മൂട്ടിക്ക് ഇന്ന് 73 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് അദ്ദേഹത്തെ ഏവരും വാഴ്ത്താറുള്ളത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകൻ. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മാത്രമായിരുന്നു മഞ്ചേരിയിൽ അഭിഭാഷക ജോലി ചെയ്തത്. ശേഷം […]
മമ്മൂക്കയ്ക്ക് 73-ാം പിറന്നാള്‍..!! സര്‍പ്രൈസുമായി വീടിനു മുന്നില്‍ ആരാധകര്‍…; വീഡിയോ കോളിലെത്തി താരം
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് എഴുപത്തി മൂന്നാം പിറന്നാള്‍. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയവിദ്യാര്‍ത്ഥിയാണ് ഇപ്പോഴും മമ്മൂക്ക. പ്രായം മമ്മൂട്ടിക്ക് പിറകെ ചലിക്കുന്ന അക്കങ്ങള്‍ മാത്രമാണ്. മമ്മൂട്ടി ആരാധകര്‍ മറന്നുപോകാത്ത ദിവസങ്ങളിലൊന്നാണ് ഇന്ന്. പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ഇത്തവണയും അര്‍ധരാത്രിയോടെ ആരാധകര്‍ എത്തി. കേക്ക് മുറിച്ചും പൂത്തിരി കത്തിച്ചും മമ്മൂട്ടിക്ക് ജയ് വിളിച്ചും ആഹ്ലാദം പങ്കുവച്ച ആരാധക കൂട്ടത്തോട് വീഡിയോ കോളിലൂടെ മമ്മൂട്ടിയും സംവദിച്ചു. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ […]