Malayalam Movie
“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍
മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]
ജോജു ജോര്‍ജിന്റെ പണിയുടെ തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ പുറത്ത്.
ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്. വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് പണി. തിങ്കളാഴ്‍ച മാത്രം ചിത്രം 1.50 കോടി ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.ജോജു ജോര്‍ജ് ചിത്രം 16 കോടിയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഒരു ആക്ഷൻ ചിത്രമായിട്ടാണ് പണി തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി അഭിനയ തനറെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ താരം മുമ്പുമെത്തിയിട്ടുണ്ട്. ജോജു ജോജു […]
പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട 35 മലയാള സിനിമകൾ…!! ലിസ്റ്റ് ഇതാ
സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അവര്‍. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാല്‍ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകള്‍ ഈ ലിസ്റ്റിലുണ്ട്. ലിസ്റ്റില്‍ എത്രാമത് […]
‘മറവികളെ…’ ഗംഭീര മെലഡിയുമായി വീണ്ടും സുഷിൻ ശ്യാം… ‘ബോഗയ്‌ന്‍വില്ല’ പുതിയ ഗാനം
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ ഗാനത്തം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. സൂപ്പർ […]
മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ
മലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടുകയാണ്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്. തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത […]
മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം […]
യുവ സൂപ്പര്‍ ഹിറ്റ് സംവിധായകൻ്റെ കൂടെ മലയാളത്തിലേക്ക് ദുല്‍ഖര്‍ മടങ്ങിവരുന്നു
മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ സ്വന്തമായി ഒരു ഇടം ഉണ്ടാക്കിയ വ്യക്തിയാണ് ദുൽഖർ സൽമാൻ. അതിനൊപ്പം തന്നെ താരം തെന്നിന്ത്യയിലും ബോളിവുഡിലും എല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം മലയാള ചിത്രങ്ങളില്‍ നിന്നും ഒരു ഇടവേളയിലാണ് ദുല്‍ഖര്‍. അതേ സമയം തെലുങ്കില്‍ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ മലയാളത്തിലേക്ക് താരം തിരിച്ചുവരുന്നു എന്നാണ് പുതിയ വിവരം. 2024 അവസാനത്തോടെ ദുല്‍ഖര്‍ മലയാളം പ്രൊജക്ടുമായി എത്തും എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം […]
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും..! വരുന്നത് പ്രിയദർശൻ്റെ 100-ാം സിനിമയില്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒരേസമയം എന്റര്‍ടെയ്‌നറുകളും കലാമൂല്യമുള്ള സിനിമകളും പ്രിയദര്‍ശന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനും പൊട്ടിക്കരയാനും ഹൃദയം തൊട്ട് സ്‌നേഹിക്കാനുമൊക്കെ പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഒട്ടനവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഏകദേശം നാല്‍പത് ചിത്രങ്ങള്‍ വരെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയദര്‍ശന്‍ ഒരു സിനിമയ്ക്ക് വേണ്ടി വിളിയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ചോദിക്കറില്ല. പലപ്പോഴും തിരക്കഥ പോലും പൂര്‍ത്തിയായിട്ടുണ്ടാവില്ല. ഷൂട്ടിങിന് ഇടയിലാണ് പല സിനിമയും പൂര്‍ണ്ണതയിലെത്തിയത്.1984 ല്‍ പുറത്തിറങ്ങിയ […]
“എത്ര വട്ടം കണ്ടാലും മടുക്കാത്ത ഒരു ഫിലിം ആണ് സ്പിരിറ്റ്” ; കുറിപ്പ് വൈറൽ
നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ഭാവാഭിനയത്തിത്തിൻ്റെ അത്യുന്നതങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പറയുന്ന വിഷയം കൊണ്ടും മോഹന്‍ലാലിന്‍റെ പാത്രസൃഷ്ടികൊണ്ടും അദ്ദേഹത്തിന്‍റെ പ്രകടനം കൊണ്ടുമൊക്കെ അക്കൂട്ടത്തില്‍ വേറിട്ടുനിന്ന ഒന്നാണ് 2012ല്‍ പുറത്തെത്തിയ സ്പിരിറ്റ്. തിലകന്‍, മധു, കല്‍പന എന്നിങ്ങനെ മികച്ച അഭിനേതാക്കളുടെ സാന്നിധ്യം, ഷഹബാസ് അമന്‍റെ സംഗീതം, വേണുവിന്‍റെ ഛായാഗ്രഹണം.. […]
പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’യുടെ ചിത്രീകരണം തുടങ്ങി
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും മൂവാറ്റുപുഴ വാളകത്ത് വെച്ച് ഞായറാഴ്ച നടന്നു. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് […]