08 Sep, 2024
1 min read

‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല… ‘ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

ലോക്സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം വന്നത്. അഴിമതി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, റാസ്‌ക്കല്‍, വേശ്യ, ഖാലിസ്ഥാനി, വിനാശപുരുഷന്‍, ഇരട്ടവ്യക്തിത്വം, ഭീരു, മുതലക്കണ്ണീര്‍, കണ്ണില്‍പൊടിയിടല്‍, ചതി, ക്രമിനല്‍, കഴുത, നാടകം തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്കിട്ടത്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ഇപ്പോഴിതാ നരേന്ദ്ര മോദിക്കെരിരെ രംഗത്തെത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്ലര്‍ ഇത് ജര്‍മനിയല്ല എന്ന് പറഞ്ഞായിരുന്നു പ്രതികരണം. […]