22 Dec, 2024
1 min read

മമ്മൂട്ടി കമ്പനി മുഖം മാറ്റും: ലോഗോ കോപ്പിയടി ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി ബ്രാൻഡ് ലോഗോ പുതുക്കുകയാണ്. സോഷ്യൽ മീഡിയ ഏറ്റെടുത്ത കോപ്പിയടി ആരോപണത്തെ തുടർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കുറിപ്പിൽ പിഴവ് അംഗീകരിക്കുന്നുവെന്നും, പുതുമ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജോസ്മോൻ വാഴയിൽ എന്നയാളാണ് മൂവി ക്യാമറയുടെ രൂപത്തിലുള്ള മമ്മൂട്ടി കമ്പനിയുടെ ആദ്യ ലോഗോ ഒരു മൗലിക സൃഷ്ടി അല്ല, മുൻപ്ഉപയോഗിക്കപ്പെട്ടിട്ടുള്ളതും, ഇൻ്റർനെറ്റിൽ ലഭ്യമായതുമായ ഒരു ഡിസൈൻ ആണെന്ന ആരോപണം ഉന്നയിച്ചത്. ഡോ. സംഗീത ചേനംപുല്ലിയുടെ 2021 ൽ പുറത്തിറങ്ങിയ […]