21 Sep, 2024
1 min read

കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി

നിരവധി സിനിമയില്‍ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയല്‍ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത കലാകാരനാണ് വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഗുരുതര കരള്‍രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കുകയാണ് മുന്നിലുള്ള […]