22 Dec, 2024
1 min read

“എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല”; മമ്മൂസിനെ കുറിച്ച് പൊന്നമ്മ പറഞ്ഞത്

കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ […]

1 min read

“പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി”

നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം ഇന്ന് വൈകിട്ട് ആയിരുന്നു. ഇപ്പോഴിതാ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തിന്‍റെ മകനായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് പുറത്തും തനിക്ക് അമ്മയെപ്പോലെയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. കുറിപ്പിൻ്റെ പൂർണരൂപം അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് […]

1 min read

മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം […]

1 min read

‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. കരിയറില്‍ ചെയ്ത മിക്ക വേഷങ്ങളും നന്‍മ നിറഞ്ഞ അമ്മ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയിലെ അമ്മ വേഷം ചെയ്തിരുന്നത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ എന്ന കോബോ അമ്മ-മകന്‍ എന്ന ലേബലായി […]

1 min read

‘സാധാരണക്കാരനില്‍ സാധാരണക്കാരനാണ് സുരേഷ് ഗോപി’ ; കവിയൂര്‍ പൊന്നമ്മ മനസ് തുറക്കുന്നു

നടി കവിയൂര്‍ പൊന്നമ്മ മലയാള സിനിമയുടെ തന്നെ അമ്മയാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരുപാട് അമ്മ റോളുകളിലെത്തിയതോടെ പ്രേക്ഷകരുടെ മനസിലും അവര്‍ അമ്മ തന്നെയാണ്. എത്രയോ വര്‍ഷങ്ങളായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സിനിമകളില്‍ സജീവമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിയുമടക്കം പ്രമുഖ താരങ്ങളുടെ അമ്മയായി മലയാളികളുടെ മനസില്‍ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സുരേഷിനെ കുഞ്ഞില്‍ എടുത്തു നടന്നിട്ടുണ്ടെന്നും സുരേഷ് ഗോപി […]