jhon mary creative
”The most awaited combo L x L” ; ഇന്ത്യന്‍ സിനിമ കാത്തിരുന്ന ചലച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു
മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇന്ന് രാവിലെ ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നത്. ഇപ്പോഴിതാ പ്രൊജക്ട് സംബന്ധിച്ച ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു […]