22 Dec, 2024
1 min read

“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷക്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക് നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ടിറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവരാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ എന്നിവരും […]