22 Jan, 2025
1 min read

സുരേശന്റേയും സുമലതയുടേയും പ്രണയം ക്ലിക്കായി; ഏറ്റെടുത്ത് ആരാധകർ

അടുത്ത മൂവി മാജിക്കുമായ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രേക്ഷകർക്കിടയിലേക്കെത്തിയിരിക്കുകയാണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രതീഷിന്റെ കോമഡി പ്രേക്ഷകർക്ക് വർക്കായിരിക്കുന്നു എന്നാണ് പ്രതികരണങ്ങൾ. സിനിമയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നടൻ സുധീഷ് അവതരിപ്പിച്ചിരിക്കുന്നത്. സുധീഷിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രതീഷിന്റെ ന്നാ താൻ കേസ് കൊട് ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. […]