DR. B.R. Ambedkar
“മോദിയെ ഓര്‍ത്ത് അംബേദ്കര്‍ ഇപ്പോൾ അഭിമാനിക്കുന്നുണ്ടാകും ; ഇരുവരും തമ്മില്‍ ശ്രദ്ധേയമായ സാമ്യതയുണ്ടെന്ന വിചിത്ര പ്രസ്‌താവനയുമായി ഇളയരാജ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോ. ബി.ആര്‍. അംബേദ്കറും തമ്മില്‍ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും തമ്മിൽ താരതമ്യം ചെയ്‌തിരിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിപ്പെട്ട വരിൽ നിന്ന് പ്രതിസന്ധികളോടും, പ്രയാസങ്ങളൊടും പോരാട്ടം നടത്തി വിജയിച്ചു വന്ന വ്യകതികളാണ് മോദിയും, അംബേദകറും എന്ന് അദ്ദേഹം അവകാശപ്പെട്ടു. […]