25 Dec, 2024
1 min read

ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്‌ലി ബി ടൗണിലെ പ്രമുഖര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രംഗത്ത് നിന്നും വന്ന അറ്റ്‌ലി ഷാരൂഖിനെ വെച്ച് ജവാന്‍ എന്ന സിനിമ ചെയ്ത് വന്‍ ഹിറ്റടിച്ചിരിക്കുന്നത്. റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ […]

1 min read

അറ്റ്‌ലിയും തല അജിത്തും ഒന്നിക്കുന്നു; ബിഗ്ബജറ്റ് ചിത്രത്തിനായി കാത്ത് ആരാധകര്‍

അജിത്ത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അറ്റ്‌ലീയും അജിത്തും ഒന്നിക്കുന്നു എന്നതാണ് ആ വാര്‍ത്ത. ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ജവാനു’ ശേഷം അറ്റ്‌ലീയുടെ സംവിധാനത്തില്‍ അജിത്ത് നായകനാകുമ്പോള്‍ എആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിക്കും. ‘എകെ 63’ എന്ന വിശേഷണപ്പേരില്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത […]

1 min read

ബോളിവുഡിൽ ആറ്റ്‌ലി കൊടുങ്കാറ്റ്! ; കിങ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സംവിധായകന്‍ അറ്റ്‌ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിബുഡിന്റെ കിങ് ഖാന്‍ ഷാരൂഖാനും നയന്‍ താരയും പ്രധാന വേഷത്തില്‍ എത്തുന്ന അറ്റ്‌ലി ചിത്രം പ്രഖ്യാപിച്ചു. ഇതോടെ ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര […]