ബോളിവുഡിൽ ആറ്റ്‌ലി കൊടുങ്കാറ്റ്! ; കിങ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
1 min read

ബോളിവുഡിൽ ആറ്റ്‌ലി കൊടുങ്കാറ്റ്! ; കിങ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സംവിധായകന്‍ അറ്റ്‌ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിബുഡിന്റെ കിങ് ഖാന്‍ ഷാരൂഖാനും നയന്‍ താരയും പ്രധാന വേഷത്തില്‍ എത്തുന്ന അറ്റ്‌ലി ചിത്രം പ്രഖ്യാപിച്ചു. ഇതോടെ ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍താര ആദ്യമായി ഷാരൂഖിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. നാല് വര്‍ഷത്തിന് ശേഷം കിങ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികള്‍. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2023 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ.

അതേസമയം, തമിഴ് ചിത്രമായ രാജാ റാണിയിലൂടെയാണ് അറ്റ്‌ലി തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. രാജാ റാണി നാല് ആഴ്ചയ്ക്കുള്ളില്‍ സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 500 ദശലക്ഷം കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. ആ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം തെരി, മെര്‍സല്‍, ബിഗില്‍ എന്നീ മൂന്ന് ബ്ലോക്ബസ്റ്ററുകള്‍ കൂടി അറ്റ്‌ലി സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചു. തെറി 2016 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായി മാറുകയും ചെയ്തു. പിന്നീട് രാജാറാണി സംവിധാനം ചെയ്തതോടെ മികച്ച നവാഗത സംവിധായകനുള്ള വിജയ് അവാര്‍ഡിന് അറ്റ്‌ലി അര്‍ഹനാവുകയും ചെയ്തു. കൂടാതെ, എസ് ശങ്കറിനൊപ്പം എന്തിരന്‍, നന്‍ബാന്‍ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകാനായി അറ്റ്‌ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. വിഖ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ എത്തിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം.