22 Dec, 2024
1 min read

വീണ്ടും പുതുമുഖ സംവിധായകന് ഡേറ്റ് നൽകി മെഗാസ്റ്റാർ മമ്മൂട്ടി! ബിഗ്ബഡ്ജറ്റ് ത്രില്ലർ സിനിമ വരുന്നു

സിനിമയുടെ മറ്റൊരു പര്യായമാണ് മലയാളികള്‍ക്ക് മമ്മൂട്ടി. ഏതൊരു പുതുമുഖ നടനേക്കാളും ഉന്മേഷത്തോടെയും അടങ്ങാത്ത അഭിനിവേശത്തോടെയുമാണ് മമ്മൂട്ടി ഇന്നും സിനിമയെ സമീപിക്കാറുള്ളത്. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ വേറെ ഉണ്ടാവില്ല. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് തനിക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണെന്നും രസകരമായ കാര്യങ്ങള്‍ അവര്‍ക്ക് അവരുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്നും മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു പുതുമുഖ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് മമ്മൂട്ടി. നവാഗതനായ […]